ചുമരുകൾ ഭാഗം 9
പഴയ ഓർമ്മകൾ...
ചിറകടിച്ചുയരാൻ തുടങ്ങി !!!
അവൻറെ മനസ്സിൻറെ ദിക്കിലെ
അടുപ്പിൽ നിന്നും പുക ഉയരുന്നുണ്ട് ,,,
അവർ അവിടേക്ക് നടന്നു .
ചില ചോദ്യങ്ങൾ ?
അതിലേക്കിട്ട് കത്തിക്കാൻ തുടങ്ങി .
ചില ചോദ്യങ്ങൾ ചിത കത്തും പോലെ ...
കാറ്റിൻ ദിശയിൽ ആളിക്കത്തി .
ചിന്തകൾ കണ്ണുനീർ കണക്കെ
അവൻറെ ചുറ്റും വട്ടമിട്ടു പറന്നു .
നല്ല ചിന്തകൾ വച്ച ത്രാസിൽ തട്ട് ഇപ്പോഴും മുകളിലിരിക്കുന്നതിനാൽ ഒന്നുറപ്പാണ് !
ഈ കാണുന്ന എന്നിൽ ദുഷിച്ച ഓർമകളുടെ
കൂമ്പാരം ആണെന്ന് .
അവളിപ്പോഴും അവനിൽ നിന്നും മാറിയിട്ടില്ല .
ചില മറുപടികൾക്കായി
ഒരു ചോദ്യചിഹ്നം പോലെ
അവൾ വട്ടം ചുറ്റുന്നു .
അവൻ ചിന്തിച്ചു ഞാൻ എൻറെ കഥ പറയണോ അതോ അവളുടെ കഥ പറയണോ?
അറിയില്ല !!!
ഒന്നും അറിയില്ല ...
അവൻ ഓർമ്മകളിലേക്ക് ചിറകടിച്ചുയർന്നു...
പറയുവാനാവാത്ത ഒരായിരം കഥകൾ ,
പറയുവാനാകാത്ത ഒരായിരം ഓർമ്മകൾ ,
വേദനയുടെ ഒരായിരം കനലിന്റെ ചൂടുമായാവൻ...
നിശബ്ദനായി .
അമ്മയെ കൊന്നു വന്നവന്റെ കഥ
അല്ലെങ്കിൽ സമൂഹം അങ്ങനെ ആക്കിയിരുന്നു .
അവ പറയുമ്പോൾ ഒരിറ്റു കണ്ണുനീർ ഇപ്പോഴും എങ്ങനെ പൊഴിയുന്നു .
ഇങ്ങനെയായിരുന്നു തുടക്കം .
ഒരു നാട്ടിലെ അല്ലലില്ലാതെ കഴിയുന്ന ആ സാധാരണ ,
കുടുംബത്തിൽ അത് താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു .
കല്യാണം കഴിഞ്ഞിട്ടും ഇരുപതോളം വർഷം കാത്തിരുന്നു അവർ .
ആ കാത്തിരിപ്പിനൊടുവിലായിരുന്നു ,
ഒരു ഭ്രൂണം ഉമ്മയുടെ വയറ്റിൽ രൂപം കൊണ്ടത് .
--തുടരും--
No comments:
Post a Comment