സ്വാതന്ത്ര്യദിന ക്വിസ് 


1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്


2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- ഹെർബെൻ മ്യൂറിൻ

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത

11.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9

12.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി 
ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു

21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ 
യാത്രയുടെ പേര്?
- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ 
ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ 
സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒ
രെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന 
ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം
- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന 
സ്ഥാപിച്ചത്?
- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ 
നേതൃത്വം നൽകിയത്?
- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ 
സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് 
തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് 
ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന
 മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം 
എന്നായിരുന്നു?
- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ 
ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള 
യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1948 ജൂലൈ 17

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം 
പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  
എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ

52. അവസാനം എത്തിയത് ?
- ഫ്രഞ്ചുകാർ

53. അവസാനം പോയ വിദേശികൾ ശക്തികൾ
- ഡച്ചുകാർ

54. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ  ബ്രിട്ടണിലെ
രാജാവ് ആരായിരുന്നു ?
- ജോർജ്ജ് ആറാമൻ

55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻൻസിയിൽ നേതൃത്വം
 നൽകിയത് ആര് ?
- റാണി ലക്ഷ്മീഭായ്

56. ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി 
നിസ്സഹകരണ സമരം പിൻവലിച്ചത് ?
- ചൗരി ചൗരാ സംഭവം

57. ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ  
ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
- ഉപ്പുസത്യാഗ്രഹം

58. ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിനെ ദൗർബല്യം 
എന്ന് വിശേഷിപ്പിച്ചതാര് ?
- നേതാജി സുഭാഷ് ചന്ദ്രബോസ്

59. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്
 ലക്ഷ്യമെന്തായിരുന്നു ?
- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

60. ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്
- നവ്സാരി (ഗുജറാത്ത്)

 
61-അബുൽ കലാം ആസാദ് ജനിച്ചതെവിടെ❓
✅മക്ക
62-ടിപ്പു സുൽത്വാൻ ആദ്യമായി റോക്കറ്റുപയോഗിച്ചത് 
ആർക്കെതിരെ❓
✅ബ്രിട്ടീഷിനെതിരെ
63-ഏത് യുദ്ധത്തിൽ❓
✅കുണ്ടൂർ
65-ബ്രിട്ടീഷിന്റെ തട്ടകത്തിൽ പോയി സ്വതന്ത്ര്യത്തിന് വേണ്ടി 
ഗർജ്ജിച്ചതാര്❓
✅മൗലാനാ മുഹമ്മദലി