അമൃതം
സ്നേഹം താൻ ശക്തി
നിത്യചൈതന്യയതി
നിത്യ ചൈതന്യ യതി
| |
---|---|
![]()
നിത്യ ചൈതന്യ യതി
| |
ജനനം |
ജയചന്ദ്രപ്പണിക്കർ
നവംബർ 2,1923[1] |
മരണം |
ഊട്ടി, ഇന്ത്യ
|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തത്ത്വചിന്തകൻ |
ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബർ 2, 1923 - മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിൻഗാമിയായി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
ആദ്യ കാലം
![]() |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം
ന്യായം · വൈശേഷികം മീമാംസ · ലോകായതം വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം • ദ്വൈതം) |
ദാർശനികർ
പ്രാചീന കാലഘട്ടം
ആധുനിക കാലഘട്ടംകപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ കണാദൻ · ജൈമിനി · വ്യാസൻ മാർക്കണ്ഡേയൻ മദ്ധ്യകാലഘട്ടം കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ · മധ്വാചാര്യർ · നിംബാർക്കാചാര്യർ വല്ലഭാചാര്യർ · മധുസൂദന സരസ്വതി · നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് · കബീർ · കമ്പർ · അക്ക മഹാദേവി രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ |
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിൻ അടുത്ത ബന്ധമുണ്ടായിരുന്നു.
കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.
ഗുരു
1951-ൽ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തിരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു.
അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സർവകലാശാല ചെയർപേർസണായും ‘ലോക പൗരന്മാരുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു.
സമാധി
പുസ്തകങ്ങൾ
അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു.[2]
- ഭഗവദ് ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന.
- ബൃഹദാരണ്യകോപനിഷദ്.
- ഏകലോകാനുഭവം
- പ്രേമവും അർപ്പണവും
- ഇതോ അതോ അല്ല - ഓം, നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങൾ.
- ദർശനമാലയുടെ മനശാസ്ത്രം.
- അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം - ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്.
- പ്രേമവും അനുഗ്രഹങ്ങളും.
- ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം.
- ഭാരതീയ മനശാസ്ത്രം.
- യതിചരിതം, ആത്മകഥ
- സ്നേഹസംവാദം
- മരണം എന്ന വാതിലിനപ്പുറം
- വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി
- ലാവണ്യനുഭവവും സൌന്ദര്യനുഭുതിയും
- നളിനി എന്ന കാവ്യശില്പം
- ഭഗവദ്ഗീത സാദ്ധ്യായം
- സിമോൺ ഡി ബുവ അവരുടെ കഥ പറയുന്നു.
- യാത്ര
- പ്രശ്നോത്തരങ്ങൾ
- സൗന്ദര്യം അനുഭവം അനുഭൂതി
- കലയുടെ മനശ്ശാസ്ത്രം
- ഊർജ്ജതാണ്ഡവം
- നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ
- പരിവർത്തനോന്മുഖ വിദ്യാഭ്യാസം
- യതിയുടെ സൗമ്യ സങ്കൽപ്പങ്ങൾ
- തുമ്പപ്പൂ മുതൽ സൂര്യൻ വരെ
പുരസ്കാരങ്ങൾ
നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്
സ്നേഹ വചനങ്ങൾ
സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ!
ഒരു കഥ പറയാം സ്നേഹത്തെക്കുറിച്ച്:
‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്.💞രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച് നടക്കും.
♨പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും.
🚘അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി.
🔩ആ സമയത്താണ് കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട് മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്.
➰അച്ഛന് കോപം അരിച്ചുകയറി.
ദേഷ്യം കൊണ്ട് നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത് മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട് പുളഞ്ഞ ആ കുഞ്ഞ് അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.
🚨പിന്നെയാണ് അറിയുന്നത്, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്!
🏥 ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന് ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത് ഞെട്ടലോടെയാണ് ആ പിതാവ് കേട്ടത്.
🔗ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച് നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത് അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ് ആ കാഴ്‌ച കണ്ടത്.
✒ ഇരുമ്പുകൊമ്പി കൊണ്ട് മകന്‍ കാറിയില്‍ എഴുതിവെച്ചത് ഇങ്ങനെയായിരുന്നു:
>>> ‘I love my pappa’ <<<
🎌 അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്.
⚠ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
പലരെയും തിരിച്ചറിയുന്നിടത്ത് സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും.
🔮നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
⌚ ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ.
✅ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന.
✖ വെറുപ്പുകൊണ്ട് ഒന്നും നേടുന്നില്ല.
✔ സ്‌നേഹം കൊണ്ട് പലതും നേടാനും കഴിയും...
ഒരിക്കൽ ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്‍റെ കാർ കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്‍റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ഛന്ദസ്സും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്‍റെ പടവുകൾ കയറി.
കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.
മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.
വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്. ഈ ഭാവനയുടെ ലോകം വിടുക. വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ്. എന്നിട്ടും പെട്ടന്ന്‍ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.
അടുത്തുനിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ ഗുരു തഴുകുന്നുണ്ടായിരുന്നു.
എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്‍റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്‍റെ സ്ഥാനം.
ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:
"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."
ഒരു നിമിഷത്തിനുശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ?"
അതിന്‍റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസ്സിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിന്‍റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....
കെ. പി അപ്പൻ
(ചരിത്രത്തെ അഗാധമാക്കിയ ഗുരു)
ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയാറാവുന്നു. എന്നിട്ടും ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ ജാതിമേന്മയുടെ പപ്പടങ്ങൾ പൊടിയാൻ കൂട്ടാക്കാതെ ബാക്കികിടക്കുന്നു...

...............................📢STAY FOR UPDATES📢............................
No comments:
Post a Comment