മേളിതം
മലയാളം
📕 മേളിതം-TEXTBOOK📕
📒TEACHER'S TEXT - DOWNLOAD📒
വീഡിയോ ക്ലാസ്സിൽ കാണിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
വായിക്കാം...
മലയാളനാടേ ജയിച്ചാലും
ല
കേരളഗാനം
വള്ളത്തോൾ നാരായണമേനോൻ
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.
ജീവിതരേഖ
ആധുനിക കവിത്രയം |
---|
|
1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം chennara gramathil വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും . മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി ( ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.
വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. (ഈ സമ്മാനം സ്വീകരിച്ച ആശാൻ ഏറെ പഴി കേൾക്കുകയും ചെയ്തു).
സാഹിത്യപ്രവർത്തനം
നവ മഹാസാഹിത്യ(നിയോ ക്ലാസിക്) കവിയായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം 1913-ൽ ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചു. 1914-ൽ കേരളോദയത്തിന്റെ പത്രാധിപനായി. ആധുനിക കവിത്രയത്തിൽ ഒരാളായ ഇദ്ദേഹത്തിന്റെ രചനകൾ ശബ്ദസൗന്ദര്യത്താലും അന്യൂനമായ പ്രകരണശുദ്ധിയാലും വേറിട്ടുനിൽക്കുന്നു.
വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.ദേശസ്നേഹം തുളുമ്പുന്ന കവിതകൾ അദ്ദേഹം രചിച്ചു.
ചിത്രയോഗം എന്ന മഹാകാവ്യം (1913) പുറത്തു വരുന്നത് ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. വിവർത്തനംകൊണ്ട് 'കേരള വാല്മീകി'യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ 'കേരള ടാഗോർ' എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1958 മാർച്ച് 13ന് മഹാകവി അന്തരിച്ചു. 75-ാം വയസ്സിലായിരുന്നു ഋഗ്വേദ വിവർത്തനമെന്ന ശ്രമസാധ്യകൃത്യം തീർത്തത്.
കേരള കലാമണ്ഡലം
കേരളീയകലകളുടെ ഉന്നമനത്തിനുവേണ്ടി തൃശ്ശൂർ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് ഇദ്ദേഹമാണ്. കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930-ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാർഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1954-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും വള്ളത്തോൾ വഹിച്ചിട്ടുണ്ട്.
ആരാധകർ
വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിനെ വാഗ്ദേവതയുടെ പുരുഷാവതാരം എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. വള്ളത്തോളിനെ സ്തുതിക്കുന്ന ഒരു ശ്ലോകം മാരാരുടെ വകയായി ഉണ്ട്.
“ | തള്ളപ്പെട്ടുള്ളൊരസ്മന്മ്ർത കഥകളിയിൽ ജീവനാരാവഹിച്ച
കള്ളം വിട്ടാരുന്മ്മൾക്കരുളിയതതിലും പുത്തനാം നൃത്തരൂപം
പിള്ളേർക്കൊത്തോരു നമ്മെ പിതൃസദൃശമതിൽ പിച്ചവെപ്പിച്ചതാരാ വള്ളത്തോൾ വെൽവുകിക്കേരള കലാമണ്ഡലാഖണ്ഡപുണ്യം. | ” |
പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കവിത ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ അവതരിപ്പിച്ച ശേഷം കവി വള്ളത്തോളിനെ സാഷ്ടാംഗം നമസ്കരിച്ചത് ചരിത്രം.
രചനകൾ
കൃതി | പ്രസാധകർ | വർഷം |
---|---|---|
അച്ഛനും മകളും | മംഗളോദയം-തൃശ്ശൂർ | 1936 |
അഭിവാദ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1956 |
അല്ലാഹ് | - | 1968 |
ഇന്ത്യയുടെ കരച്ചിൽ | വെള്ളിനേഴി-പാലക്കാട് | 1943 |
ഋതുവിലാസം | വിദ്യാവിലാസം-കോഴിക്കോട് | 1922 |
എന്റെ ഗുരുനാഥൻ | വെള്ളിനേഴി-പാലക്കാട് | 1944 |
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം | എ.ആർ.പി-കുന്നംകുളം | 1917 |
ഓണപ്പുടവ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1950 |
ഔഷധാഹരണം | മംഗളോദയം-തൃശ്ശൂർ | 1915 |
കാവ്യാമൃതം | ശ്രീരാമവിലാസം-കൊല്ലം | 1931 |
കൈരളീകടാക്ഷം | വി.പി-തിരുവനന്തപുരം | 1932 |
കൈരളീകന്ദളം | സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | 1936 |
കൊച്ചുസീത | മംഗളോദയം-തൃശ്ശൂർ | 1930 |
കോമള ശിശുക്കൾ | ബാലൻ-തിരുവനന്തപുരം | 1949 |
ഖണ്ഡകൃതികൾ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1965 |
ഗണപതി | എ.ആർ.പി-കുന്നംകുളം | 1920 |
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1914 |
ദണ്ഡകാരണ്യം | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1960 |
ദിവാസ്വപ്നം | പി.കെ.-കോഴിക്കോട് | 1944 |
നാഗില | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
പത്മദളം | കമലാലയം-തിരുവനന്തപുരം | 1949 |
പരലോകം | വെള്ളിനേഴി-പാലക്കാട് | |
ബധിരവിലാപം | ലക്ഷ്മീസഹായം-കോട്ടയ്ക്കൽ | 1917 |
ബന്ധനസ്ഥനായ അനിരുദ്ധൻ | എ.ആർ.പി-കുന്നംകുളം | 1918 |
ബാപ്പുജി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഭഗവൽസ്തോത്രമാല | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
മഗ്ദലനമറിയം അഥവാ പശ്ചാത്താപം | - | 1921 |
രണ്ടക്ഷരം | സരസ്വതീ വിലാസം-തിരുവനന്തപുരം | 1919 |
രാക്ഷസകൃത്യം | എസ്.വി-തിരുവനന്തപുരം | 1917 |
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ | മാതൃഭൂമി-കോഴിക്കോട് | 1988 |
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം | സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോൾ കവിതകൾ | ഡി.സി.ബുക്സ്-കോട്ടയം | 2003 |
വള്ളത്തോൾ സുധ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
വിലാസലതിക | എ.ആർ.പി-കുന്നംകുളം | 1917 |
വിഷുക്കണി | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1941 |
വീരശൃംഖല | വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ | |
ശരണമയ്യപ്പാ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1942 |
ശിഷ്യനും മകനും | എ.ആർ.പി-കുന്നംകുളം | 1919 |
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1918 |
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1920 |
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1922 |
സാഹിത്യമഞ്ജരി-നാലാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1924 |
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1926 |
സാഹിത്യമഞ്ജരി-ആറാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1934 |
സാഹിത്യമഞ്ജരി-ഏഴാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1935 |
സാഹിത്യമഞ്ജരി-എട്ടാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1951 |
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1959 |
സാഹിത്യമഞ്ജരി-പത്താം ഭാഗം | എ.ആർ.പി-കുന്നംകുളം | 1964 |
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം | എ.ആർ.പി-കുന്നംകുളം | 1970 |
സ്ത്രീ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1944 |
റഷ്യയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഗ്രന്ഥവിചാരം | മംഗളോദയം-തൃശ്ശൂർ | 1928 |
പ്രസംഗവേദിയിൽ | വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും | മാതൃഭൂമി-കോഴിക്കോട് | 1986 |
പുരസ്കാരങ്ങൾ
- dea(1954)
- കവിതിലകൻ
- കവിസാർവഭൗമൻ
കേരളകലാമണ്ഡലം
കലാമണ്ഡലം | |
![]()
കലാമണ്ഡലത്തിലെ കൂത്തമ്പലം
| |
തരം | യൂണിവേഴ്സിറ്റി |
---|---|
സ്ഥാപിതം | 1930 |
അഫിലിയേഷൻ | കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല |
വൈസ്-ചാൻസലർ | നാരായണൻ |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം(10°44′53.11″N 76°17′33.56″E). പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. 1927ൽ കലാമണ്ഡലം ഒരു ചെറിയ സൊസൈറ്റിയായിട്ടാണ് രൂപം കൊണ്ടത്. 1930, നവമ്പർ 9 ന് കലാമണ്ഡലം പ്രവർത്തിച്ചു തുടങ്ങി. വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി. പൗലോസാണ് കേരള കലാമണ്ഡലത്തിന്റെ ആദ്യവൈസ് ചാൻസിലർ.നിലവിൽ ഡോ.നാരായണൻ ആണ്.
ചിത്രശാല
വള്ളത്തോൾ_നാരായണമേനോൻ കവിതകൾ
...........................................................................
മാതൃവന്ദനം
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ
പശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനുപാസ്യരായുല്ലൊർക്കുമുപാസ്യയെ
ആഴിവീചികളനുവേലം വെൺനുരകളാൽ
ത്തോഴികൾ പോലെ, തവ ചാരുതൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു; തൃപ്തി
കൈവരാഞ്ഞഴിക്കുന്നു! പിന്നെയും തുടരുന്നു
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൗഭാഗ്യയെ!
എന്റെ ഗുരുനാഥൻ
===================
===================
ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ
താരകമണിമാല ചാർത്തിയാലതും കൊള്ളം
കാറണിചെളി നീളെ പുരണ്ടാലതും കൊള്ളം
ഇല്ലിഹ സംഗം ലേപമെന്നിവ,സമ സ്വച്ഛ-
മല്ലയോ വിഹായസവണ്ണമെൻ ഗുരുനാഥൻ
ദുർജ്ജന്തുവിഹീനമാം ദുർല്ലഭ തീര്ത്ഥഹ്രദം
കജ്ജലോൽഗമമില്ലാത്തൊരു മംഗളദീപം
പാമ്പുകൾ തീണ്ടിടാത്ത മാണിക്യമഹാനിധി,
പാഴ് നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യൻ
ശസ്ത്രമെന്നിയെ ധർമ്മസംഗരം നടത്തുന്നോൻ
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്ത്തുന്നോൻ
ഔഷധമെന്യെ രോഗം ശമിപ്പിപ്പവൻ,ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയവവനെന്നാചര്യൻ
ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം
ശാന്തിയാണവിടേയെക്കു പരദേവത പണ്ടേ
ഓതുമാറണ്ടുദ്ദേഹം"മഹിംസാ മണിച്ചട്ട-
യേതുടവാളിൻ കൊടുവായ്ത്തല മടക്കാത്തു"
ഭാര്യയെക്കണ്ടെത്തിയ ധർമ്മത്തിൻ സല്ലാപങ്ങ-
ളാര്യസത്യത്തിൻ സദസ്സിങ്കലെ സ്സംഗീതങ്ങൾ
മുക്തിതൻ മണിമയക്കാൽത്തളക്കിലുക്കങ്ങൾ
മുറ്റുമെൻ ഗുരുവിന്റെ ശോഭവചനങ്ങൾ
പ്രണയത്താലേ ലോകം വെല്ലുമീയോദ്ധവിന്നോ
പ്രണവം ധനുസ്സാത്മവാശുഗം,ബ്രഹ്മ്മം ലക്ഷ്യം
ഓംകരത്തെയും ക്രമാലലിയിച്ചലിയിച്ചു
താൻ കൈക്കൊള്ളുന്നു തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാന്‍മാരെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍
ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ-
ക്കാതരനതിധീരൻ കർക്കശൻ കൃപാവശൻ
പിശുക്കൻ പ്രദാനോൽക്കൻ പിശുനൻ സുവചന-
ന; ശുദ്ധൻ പരിശുദ്ധ; നലസൻ സദായാസൻ
ആതതപ്രശമനാമത്തപസ്വിതൻ മുന്നി-
ലാതതായി തൻ കൈവാൾ കരിംകൂവളമാല്യം
കൂർത്തദ്രംഷ്ടകൾ ചേർന്ന കേസരിയൊരു മാൻകു-
ഞ്ഞാ; ർത്തേന്തിതടം തല്ലും വൻകടൽ കളിപ്പൊയ്ക
കാര്യചിന്തനചെയ്യും നേരമെന്നേതവിന്ന്
കാനനപ്രദേശവും കാഞ്ചന സഭാതലം;
ചട്ടറ്റ സമാധിയിലേർപ്പെടുമായോഗിക്ക്
പട്ടണ നടുത്തട്ടും പർവത ഗുഹാന്തരം
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ
തിദ്ധർമ്മകൃഷകന്റെ സൽക്കർമ്മം വയൽതോറും?
സിദ്ധനാമവിടുത്തെ ത്തൃക്കണ്ണോ ,കനകത്തെ
യിദ്ധരിത്രിതൻ വെറും മഞ്ഞമണ്ണായി ക്കാണ്മു
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചമഹാവിരക്തൻ പൂജ്യസാമ്രാജ്യശ്രീയും
ഏതു പൂങ്കുഴലിന്നുമഴൽ തോന്നയാവനാരീ
സ്വാതന്ത്ര്യ ദുര്ഗ്ഗാധ്വാവിൽ പട്ടുകൾ വിരിക്കുന്നു
അത്തിരുവടിവല്ല വൽക്കലത്തുണ്ടുമുടു-
ത്തർദ്ധനഗ്നനായല്ലോ മേവുന്നു സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയെ ദൃഡമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കു-
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തെ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ-
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായി വരൂ!
നമസ്തേ ഗതതർഷ! നമസ്തേ ദുരാർധഷ!
നമസ്തേ സുമഹാത്മൻ! നമസ്തേ ജഗദ്ഗുരോ
എന്റെ ഗുരുനാഥൻ (വീഡിയോ)
...............................🔍STAY FOR UPDATES🔎............................
No comments:
Post a Comment