മോഹിതം
നിലാവിനോട്
📕 മോഹിതം -TEXTBOOK📕
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
നിലാവിനോട് | NILAVINODE | CLASS 4 | PANDIT KP KARUPPAN
നിലാവിനോട് കവിത
ചൊല്ലി രസിക്കാം
പണ്ഡിറ്റ് കെ.പി. കറുപ്പൻ
പണ്ഡിറ്റ് കറുപ്പൻ
| |
---|---|
![]() | |
ജനനം | മേയ് 24, 1885 |
മരണം | മാർച്ച് 23, 1938 (പ്രായം 52) |
ദേശീയത | ഇൻഡ്യ |
തൊഴിൽ | കവി, നാടകകൃത്ത്, സാമൂഹ്യപരിഷ്കർത്താവ് |
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ എന്ന താളിലുണ്ട്.
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്.
ജീവിതരേഖ
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ അരയാ-വാല സമുദായത്തിൽപ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി.1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ.കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു.
സഭകൾ
- ജ്ഞാനോദയം സഭ - ഇടക്കൊച്ചി
- കല്യാണദായിനി സഭ - ആനാപ്പുഴ (1912)
- സന്മാർഗപ്രദീപ സഭ - കുമ്പളം.
- സുധാർമസൂര്യോദയ സഭ - തേവര.
- വാലസമുദായ പരിഷ്കാരിണി സഭ - തേവര (1910) [2]
- വാലസേവാസമിതി - വൈക്കം
- സമുദായ സേവിനി - പറവൂർ
നാൾവഴികളിലൂടെ
- 1907 - അരയസമാജം സ്ഥാപിച്ചു.
- 1913 - കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
- 1914 ഫെബ്രുവരി 14 - കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
- 1922 - അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
- 1925 - കൊച്ചിൻ ലേജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
- 1931- നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.
കൃതികൾ
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ചിത്രലേഖ
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം നാടകം
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- ആചാരഭൂഷണം
- ഉദ്യാനവിരുന്ന്
- സമാധിസപ്തകം
...............................🔻STAY FOR UPDATES🔻............................
No comments:
Post a Comment