മോഹിതം
എസ്.കെ. പൊറ്റെക്കാട്ട്
എസ്.കെ. പൊറ്റക്കാട്
| |
---|---|
![]()
എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണക്കായി പുറത്തിറക്കിയ സ്റ്റാമ്പ്
| |
ജനനം | മാർച്ച് 14, 1913
കോഴിക്കോട്, കേരളം, ഇന്ത്യ
|
മരണം | ഓഗസ്റ്റ് 6, 1982 (പ്രായം 69)
കേരളം, ഇന്ത്യ
|
തൊഴിൽ |
|
പുരസ്കാരങ്ങൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം |
രചനാ സങ്കേതം |
|
പ്രധാന കൃതികൾ |
|
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
ജീവചരിത്രം
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരു വലിയ പ്രതിഭ ആയിരുന്നു.
ജനപ്രതിനിധി
1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.
കുടുംബജീവിതം
ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി - രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1962 | തലശ്ശേരി ലോക്സഭാമണ്ഡലം | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) | സുകുമാർ അഴീക്കോട് | കോൺഗ്രസ് |
1957 | തലശ്ശേരി ലോക്സഭാമണ്ഡലം | എം.കെ. ജിനചന്ദ്രൻ | കോൺഗ്രസ് | എസ്.കെ. പൊറ്റെക്കാട് | സ്വതന്ത്രൻ (കമ്യൂണിസ്റ്റ്) |
സാഹിത്യജീവിതം
1939ൽ പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ് പൊറ്റെക്കാട്ടിന്റെ ആദ്യനോവൽ. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.
പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
നോവൽ
- 1937- വല്ലികാദേവി
- 1941- നാടൻ പ്രേമം
- 1945- പ്രേമശിക്ഷ
- 1948- മൂടുപടം
- 1948- വിഷകന്യക
- 1959- കറാമ്പൂ
- 1960- ഒരു തെരുവിന്റെ കഥ
- 1971- ഒരു ദേശത്തിന്റെ കഥ
- 1974- കുരുമുളക്
- 1979- കബീന
- നോർത്ത് അവന്യൂ
ചെറുകഥകൾ
- 1944 - ചന്ദ്രകാന്തം
- 1944 - മണിമാളിക
- 1945 - രാജമല്ലി
- 1945- നിശാഗന്ധി
- 1945 - പുള്ളിമാൻ
- 1945 - മേഘമാല
- 1946- ജലതരംഗം
- 1946 - വൈജയന്തി
- 1947- പൌർണ്ണമി
- 1947- ഇന്ദ്രനീലം
- 1948- ഹിമവാഹിനി
- 1949- പ്രേതഭൂമി
- 1949- രംഗമണ്ഡപം
- 1952- യവനികയ്ക്കു പിന്നിൽ
- 1954- കള്ളിപ്പൂക്കൾ
- 1954- വനകൗമുദി
- 1955- കനകാംബരം
- 1960- അന്തർവാഹിനി
- 1962- എഴിലംപാല
- 1967- തെരഞ്ഞെടുത്ത കഥകൾ
- 1968- വൃന്ദാവനം
- 1970 - കാട്ടുചെമ്പകം
- ഒട്ടകം
- അന്തകന്റെ തോട്ടി
- നദീതീരത്തിൽ
- കടവുതോണി
- മെയിൽ റണ്ണർ
- രഹസ്യം
- മലയാളത്തിന്റെ ചോര
- ജയിൽ
യാത്രാവിവരണം
- 1947- കാഷ്മിർ
- 1949- യാത്രാസ്മരണകൾ
- 1951- കാപ്പിരികളുടെ നാട്ടിൽ
- 1954- സിംഹഭൂമി
- 1954- നൈൽ ഡയറി
- 1954- മലയ നാടുകളിൽ
- 1955- ഇന്നത്തെ യൂറോപ്പ്
- 1955- ഇന്തൊനേഷ്യൻ ഡയറി
- 1955- സോവിയറ്റ് ഡയറി
- 1956- പാതിരാസൂര്യന്റെ നാട്ടിൽ
- 1958- ബാലിദ്വീപ്
- 1960- ബൊഹീമ്യൻ ചിത്രങ്ങൾ
- 1967- ഹിമാലയസാമ്രാജ്യത്തിൽ
- 1969- നേപ്പാൾ യാത്ര
- 1960- ലണ്ടൻ നോട്ട്ബുക്ക്
- 1974- കയ്റോ കത്തുകൾ
- 1977- ക്ലിയോപാട്രയുടെ നാട്ടിൽ
- 1976- ആഫ്രിക്ക
- 1977- യൂറോപ്പ്
- 1977- ഏഷ്യ
അദ്ദേഹത്തിന്റെ യാത്രാവിവരണലേഖനങ്ങൾ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. പര്യടനം എന്ന പേരിൽ പൊറ്റെക്കാട്ടിന്റെ അപ്രകാശിത ഡയറിക്കുറിപ്പുകളുടെ സമാഹാരം മാതൃഭൂമി ബുക്സ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു[7].
- യാത്രാവിവരണം: നൈൽഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ലണ്ടൻ നോട്ട് ബുക്ക്, സഞ്ചാരസാഹിത്യം (ഭാഗം ഒന്നും രണ്ടും), സിംഹഭൂമി
- ചെറുകഥ: എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥകൾ, ഒട്ടകവും മറ്റ് പ്രധാന കഥകളും
- കവിതാ സമാഹാരം: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശില്പി
- സഞ്ചാരിയുടെ ഗീതങ്ങൾ
ആത്മകഥ
- എന്റെ വഴിയമ്പലങ്ങൾ.
നർമ്മലേഖനങ്ങൾ
- പൊന്തക്കാടുകൾ
- ഗദ്യമേഖല
പ്രധാന പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
- ജ്ഞാനപീഠ പുരസ്കാരം
ഖുത്ബ് മിനാർ
ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.
ചരിത്രം
1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നു.
ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1326ൽ മുഹമ്മദ് തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നൂ.1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.
ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.
അലൈ ദർവാസ
ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുൾ ഇസ്ലാം മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീൻ ഖിൽജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ് അലൈ ദർവാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1311-ലാണ് ഖിൽജി ഇത് പണിതത്. മോസ്കിനൊപ്പം ഖിൽജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാർ പണിപൂർത്തിയായില്ല.
സന്ദർശനം
1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുൻപ് ഇവിടെ മിനാറിനു മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്.
ഇതും കാണുക
- ദില്ലി സുൽത്താനത്ത്
- ദില്ലിയിലെ ഇരുമ്പുസ്തംഭം ഇതേ സമുച്ചയത്തിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
- അലൈ മിനാർ - അലാവുദ്ദീൻ ഖിൽജി പണിത, പൂർത്തീകരിക്കാനാകാത്ത ഈ ഗോപുരവും ഈ സമുച്ചയത്തിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ചിത്രങ്ങൾ
...............................🔻STAY FOR UPDATES🔻............................
No comments:
Post a Comment