CLASS 3 MALAYALAM UNIT 9
അറിയാൻ അറിയിക്കാൻ
വാർമഴവില്ലേ
👉ടീച്ചിംഗ് മാന്വൽ -- വാർമഴവില്ലേ
വീഡിയോ ക്ലാസ്സിൽ കാണിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്കുക👇
വാർമഴവില്ലേ | VARMAZHAVILLE | ജി ശങ്കരക്കുറുപ്പ് | MALAYALAM
ജി. ശങ്കരക്കുറുപ്പ്
ജി. ശങ്കരക്കുറുപ്പ്
| |
---|---|
![]()
ജി. ശങ്കരക്കുറുപ്പ്
| |
ജനനം | ജൂൺ 3, 1901 |
മരണം | ഫെബ്രുവരി 2, 1978 (പ്രായം 76) |
തൊഴിൽ | അദ്ധ്യാപകൻ, കവി, ഉപന്യാസകൻ, വിവർത്തകൻ, ഗാനരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം |
രചനാ സങ്കേതം | കവിത |
സാഹിത്യപ്രസ്ഥാനം | പ്രതീകാത്മക കവിത |
പ്രധാന കൃതികൾ | ഓടക്കുഴൽ (കവിതാസമാഹാരം) |
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3 ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന് അന്തരിച്ചു[1].
ജീവിത രേഖ
- 1901 ജനനം
- 1919 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
- 1926 തൃശൂർ ട്രെയിനിങ് കോളേജിൽ
- 1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ
- 1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
- 1963 കേന്ദ്ര സാഹിത്യ അക്കാദമി Award
- 1965 ജ്ഞാനപീഠം
- 1978 മരണം
രാജ്യസഭാംഗത്വം
- 1968-1972 : പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.
കൃതികൾ
- സൂര്യകാന്തി (1933)[2]
- നിമിഷം (1945)
- ഓടക്കുഴൽ (1950)
- പഥികന്റെ പാട്ട് (1955)
- വിശ്വദർശനം (1960)
- മൂന്നരുവിയും ഒരു പുഴയും (1963)
- ജീവനസംഗീതം (1964)
- സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
- പൂജാപുഷ്പം ( 1969)
ഉപന്യാസങ്ങൾ
ആത്മകഥ
- ഓർമ്മയുടെ ഓളങ്ങൾ [1]
തർജ്ജമകൾ
- മേഘച്ഛായ ( കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം )
- ഗീതാഞ്ജലി ( ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം )
- വിലാസലഹരി (1931) (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം)[2]
ജീവചരിത്രങ്ങൾ
- ടിപ്പു
- ഹൈദരാലി
ബാല കവിതാ സമാഹാരങ്ങൾ
- ഓലപ്പീപ്പി
- കാറ്റേ വാ കടലേ വാ
- ഇളംചുണ്ടുകൾ
- വാർമഴവില്ലേ
പുരസ്കാരങ്ങൾ
1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം[3] ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിമർശനം
-------------------------------✂----------------------------
ആകാശവാണി
.
വീഡിയോ ക്ലാസ്സിൽ കാണിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്കുക👇
No comments:
Post a Comment