വീഡിയോ ക്ലാസ്സിൽ കാണിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
കുടയില്ലാത്തവർ | KUDAYILLATHAVAR | CLASS 4 MALAYALAM
മഴയും കുട്ടികളും.....
മറ്റുവരെകാണിക്കാന്‍ അണിഞ്ഞൊരുങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ ദാ വരുന്നു അലറി വിളിച്ച് മഴ. ച്ഛെ ഈ മഴയ്‌ക്ക് സ്‌കൂളിലെത്തിയിട്ട് പെയ്‌താല്‍ പോരേ എന്ന് അമ്മ പറയുമെങ്കിലും കുട്ടിയുടെ മനസ്സില്‍ മഴ പെയ്യുമ്പോള്‍ സന്തോഷം തന്നെ. മഴയത്ത് പോകാന്‍ ഒരു രസം തന്നെയാണ്. പുതിയ കുട വാങ്ങിയത് എല്ലാവരും കാണണമെങ്കില്‍ മഴ വേണ്ടേ. നടക്കുമ്പോള്‍ വെള്ളം തട്ടിതെറിപ്പിക്കാം. കുടയ്‌ക്കുള്ളില്‍ നിന്നുകൊണ്ട് ഇറ്റിറ്റു വീഴുന്ന മഴ കൈകളിലേക്ക് പിടിക്കാം. പക്ഷേ സ്‌കൂളില്‍ ചെല്ലുമ്പോഴേക്കും വസ്‌ത്രങ്ങളും, ബാഗും ആകെ നനഞ്ഞിട്ടുണ്ടാകും. പിന്നെ നനഞ്ഞ് ഒട്ടി ക്ലാസ്സ് മുറിയില്‍ ഇരിക്കേണ്ടി വരുന്നു. വല്ലവിധേനേയും ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് വിശപ്പേ വിശപ്പേന്നും പറഞ്ഞ് വയറു നിലവിളിക്കാന്‍ തുടങ്ങുന്നത്. ശ്ശോ ഈ ഉച്ചഭക്ഷണത്തിനുള്ള ബെല്ല് അടിക്കാന്‍ എന്താ വൈകുന്നത് എന്നു തോന്നിപ്പോകുന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ്സ് വീട്ടില്‍ തന്നെയായിരിക്കും. ചെല്ലുമ്പോള്‍ അമ്മ എന്താണ് കഴിക്കാന്‍ ഉണ്ടാക്കി വച്ചിട്ടുണ്ടാകുക എന്നായിരിക്കും മനസ്സില്‍ നിറയെ. അങ്ങിനെ വല്ലവിധേനേയും യൂണിഫോം ഒക്കെ ഉണങ്ങി തുടങ്ങി ക്ലാസ്സ് വിടാറാകുമ്പോള്‍ ദാ പിന്നേയും മഴ വരുന്നു. വീട്ടില്‍ ചെല്ലുമ്പോഴേക്കും തോര്‍ത്തുമായി അമ്മ ഓടിയെത്തും. അമ്മയെ കാണുമ്പോഴേക്കും എന്താണമ്മേ കഴിക്കാന്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ആദ്യം ചോദിക്കുക. നനഞ്ഞ ഉടുപ്പുകള്‍ മാറ്റി പുതിയ വസ്‌ത്രങ്ങള്‍ ധരിക്കാനൊന്നും നേരമില്ലാതെ അടുക്കളയിലേക്ക് ഒരു ഓട്ടമാണ്. അമ്മയുണ്ടാക്കി വച്ചിരിക്കുന്ന ചായയും, പലഹാരങ്ങളും കഴിച്ച ശേഷം മുറ്റത്തേക്കിറങ്ങി നോക്കും മഴ നിന്നോ എന്ന്. സ്‌കൂള്‍ വിട്ടു വന്നതിനു ശേഷം കുറച്ചു നേരം കളിക്കാമെന്നു വച്ചാല്‍ മഴ കാരണം അമ്മ സമ്മതിക്കില്ല. എന്നാല്‍ പറമ്പിലും തോട്ടിലും വെള്ളം നിറഞ്ഞു കിടക്കുന്നതില്‍ കളിക്കാനും, തോര്‍ത്തുമുണ്ട് വലയാക്കി മീനുകളെ പിടിക്കാമെന്നുള്ള കൂട്ടുകാരുടെ പ്രലോഭനത്തില്‍ അമ്മയുടെ കണ്ണു വെട്ടിച്ച് പതുക്കെ മഴയത്തേക്കിറങ്ങുന്നു. പിന്നെ മഴനനഞ്ഞുള്ള കളികളാണ്. പറമ്പിലെ വെള്ളം കാലുകൊണ്ട് തട്ടി കൂട്ടുകാരുടെ ദേഹത്തേക്ക് തെറിപ്പിക്കല്‍, മഴ പെയ്യുമ്പോള്‍ വെള്ളത്തിലുണ്ടാകുന്ന നീര്‍കുമികള്‍ പൊട്ടിക്കല്‍, ചേമ്പിലയില്‍തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളിയെ താഴെ കളയാതെ കയ്യിലെടുക്കുക, വേലിപ്പടര്‍പ്പില്‍ പടര്‍ന്നു കിടക്കുന്ന കണ്ണീര്‍ത്തുള്ളിയെ പതുക്കെ പൊട്ടിച്ച് കണ്ണില്‍ വയ്‌ക്കുക, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തില്‍ കടലാസു തോണിയുണ്ടാക്കി അതില്‍ കട്ടുറുമ്പിനെ പിടിച്ചിടുക അങ്ങിനെ എത്രയെത്ര വികൃതിത്തരങ്ങള്‍. ഇതെല്ലാം കഴിയുമ്പോഴേക്കും പിന്നേയും തലയും ദേഹവുമെല്ലാം വീണ്ടും നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാകും. സന്ധ്യയാകാറായി അമ്മ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ടാകും എന്നു പറഞ്ഞ് വീട്ടിലേക്ക് ഒരോട്ടമാണ്. പിന്നീട് അമ്മ കാണാതെ അകത്തു കടന്ന് വേഗത്തില്‍ വസ്‌ത്രം മാറി പാഠപുസ്‌തകവുമെടുത്ത് പഠിക്കാനിരിക്കും. പക്ഷേ മഴയുടെ ശബ്ദവും, തണുപ്പും കൂടിയാകുമ്പോള്‍ ഉറക്കം താനേ വരും. ഒരക്ഷരം പോലും വായിക്കാനാകാതെ കണ്ണില്‍ ഉറക്കം തങ്ങി നില്‍ക്കും. പിന്നെ പുസ്‌തകവുമെടുത്തു വച്ച് അത്താഴവും കഴിച്ച് മൂടിപ്പുതച്ച് ഒരുറക്കമാണ്. അപ്പോഴും പുറത്ത് മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും
ഒ.എൻ.വി. കുറുപ്പ്
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
| |
---|---|
![]()
ഒ. എൻ. വി. കുറുപ്പ്
| |
ജനനം | മേയ് 27, 1931
ചവറ, തിരുവിതാംകൂർ, കൊല്ലം ബ്രിട്ടീഷ് ഇന്ത്യ
|
മരണം | 13 ഫെബ്രുവരി 2016 (പ്രായം 84) |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
തൊഴിൽ | കവി , പ്രൊഫസ്സർ |
ജീവിത പങ്കാളി(കൾ) | പി.പി. സരോജിനി |
മക്കൾ | രാജീവൻ , ഡോ.മായാദേവി |
മാതാപിതാക്കൾ(s) | ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ |
ഒപ്പ് | |
മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.
ജീവിതരേഖ
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്)-ന്റെ നേതാവായിരുന്നു.
പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖ ഗായിക അപർണ്ണ രാജീവ് പേരമകളാണ്.
1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഔദ്യോഗിക ജീവിതം
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
കാവ്യജീവിതം
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്.ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.
പ്രധാന കൃതികൾ
കവിതാ സമാഹാരങ്ങൾ
- പൊരുതുന്ന സൗന്ദര്യം
- സമരത്തിന്റെ സന്തതികൾ
- ഞാൻ നിന്നെ സ്നേഹിക്കുന്നു
- മാറ്റുവിൻ
- ദാഹിക്കുന്ന പാനപാത്രം
- ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും
- ഗാനമാല
- നീലക്കണ്ണുകൾ
- മയിൽപ്പീലി
- അക്ഷരം
- ഒരു തുള്ളി വെളിച്ചം
- കറുത്ത പക്ഷിയുടെ പാട്ട്
- കാറൽമാർക്സിന്റെ കവിതകൾ
- ഞാൻ അഗ്നി
- അരിവാളും രാക്കുയിലും
- അഗ്നിശലഭങ്ങൾ (കവിത)
- ഭൂമിക്ക് ഒരു ചരമഗീതം
- മൃഗയ
- വെറുതെ
- ഉപ്പ്
- അപരാഹ്നം
- ഭൈരവന്റെ തുടി
- ശാര്ങ്ഗകപ്പക്ഷികൾ
- ഉജ്ജയിനി
- മരുഭൂമി
- നാലുമണിപ്പൂക്കൾ'
- തോന്ന്യാക്ഷരങ്ങൾ
- നറുമൊഴി
- വളപ്പൊട്ടുകൾ
- ഈ പുരാതന കിന്നരം
- സ്നേഹിച്ചു തീരാത്തവർ
- സ്വയംവരം
- അർദ്ധവിരാമകൾ
- ദിനാന്തം
- സൂര്യന്റെ മരണം
പഠനങ്ങൾ
- കവിതയിലെ പ്രതിസന്ധികൾ
- കവിതയിലെ സമാന്തര രേഖകൾ
- എഴുത്തച്ഛൻ
- പാഥേയം
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.
ചലച്ചിത്രഗാനങ്ങൾ
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:[5]
- ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി... (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
- ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ... (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
- ആരെയും ഭാവ ഗായകനാക്കും...
- ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
- ഒരു ദലം മാത്രം വിടർന്നൊരു....
- ശ്യാമസുന്ദരപുഷ്പമേ.....[8]
- സാഗരങ്ങളേ....
- നീരാടുവാൻ നിളയിൽ....
- കേവല മർത്ത്യഭാഷ കേൾക്കാത്ത....
- മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
- ശരദിന്ദുമലർദീപ നാളം നീട്ടി...
- ഓർമകളേ കൈവള ചാർത്തി.........
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
- വാതിൽപ്പഴുതിലൂടെൻ മുന്നിൽ.....
- ആദിയുഷസന്ധ്യപൂത്തതിവിടെ...
- ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
പുരസ്കാരങ്ങൾ
ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ
പുരസ്കാരം | വർഷം | കൃതി |
---|---|---|
കേരള സാഹിത്യ അക്കാദമി പുരസ്കാരം | 1971 | അഗ്നിശലഭങ്ങൾ |
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം | 1975 | അക്ഷരം |
എഴുത്തച്ഛൻ പുരസ്കാരം[9] | 2007 | |
ചങ്ങമ്പുഴ പുരസ്കാരം | - | |
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് | - | |
ഖുറം ജോഷ്വാ അവാർഡ് | - | |
എം.കെ.കെ.നായർ അവാർഡ് | - | |
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം | 1981 | ഉപ്പ് |
വയലാർ രാമവർമ പുരസ്കാരം | 1982 | ഉപ്പ് |
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം | - | കറുത്ത പക്ഷിയുടെ പാട്ട് |
വിശ്വദീപ പുരസ്കാരം | - | ഭൂമിക്കൊരു ചരമഗീതം |
മഹാകവി ഉള്ളൂർ പുരസ്കാരം | - | ശാർങ്ഗക പക്ഷികൾ |
ആശാൻ പുരസ്കാരം | - | ശാർങ്ഗക പക്ഷികൾ |
ആശാൻ പ്രൈസ് ഫോർ പൊയട്രി | - | അപരാഹ്നം |
പാട്യം ഗോപാലൻ അവാർഡ് | - | ഉജ്ജയിനി |
ഓടക്കുഴൽ പുരസ്കാരം | - | മൃഗയ |
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം | - | |
പുഷ്കിൻ മെഡൽ | 2015 |
ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ
മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
വർഷം | ചിത്രം |
---|---|
1989 | വൈശാലി |
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
വർഷം | ചിത്രം |
---|---|
2008 | ഗുൽമോഹർ |
1990 | രാധാമാധവം |
1989 | ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട് |
1988 | വൈശാലി |
1987 | മണിവത്തൂരിലെ ആയിരം ശിവരാത്രികൾ |
1986 | നഖക്ഷതങ്ങൾ |
1984 | അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ |
1983 | ആദാമിന്റെ വാരിയെല്ല് |
1980 | യാഗം, അമ്മയും മകളും |
1979 | ഉൾക്കടൽ |
1977 | മദനോത്സവം |
1976 | ആലിംഗനം |
1973 | സ്വപ്നാടനം |
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം
വർഷം | ചിത്രം |
---|---|
2009 | പഴശ്ശിരാജ |
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ
വർഷം | ചിത്രം |
---|---|
2001 | മേഘമൽഹർ |
2002 | എന്റെ ഹൃദയത്തിന്റെ ഉടമ |
മറ്റ് പുരസ്കാരങ്ങളും ബഹുമതികളും
- 2009 - രാമാശ്രമം ട്രസ്റ്റ് അവാർഡ്
- 2007 - കേരളാ സർവകലാശാലയുടെ ഡോക്ടറേറ്റ്
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1989 | തിരുവനന്തപുരം ലോക്സഭാമണ്ഡലം | എ. ചാൾസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ഒ.എൻ.വി. കുറുപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് |
അന്ത്യം
അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
കവിത: കുഞ്ഞേടത്തി
രചന: ഒ.എൻ.വി കുറുപ്പ്
രചന: ഒ.എൻ.വി കുറുപ്പ്
====================================================================
ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞൾ വരക്കുറി ചാന്ദുപൊട്ടും
ഈറൻമുടിയിലെള്ളണ്ണ മണം
ചിലനേരമാ തുമ്പത്തൊരു പൂവും
കയ്യിലൊരറ്റ കുപ്പിവള
മുഖം കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലുരുത്തീട്ട് മാറോട് ചേത്തിട്ടു
മണി മണി പോലെ കഥപറയും
ആനേടെ, മയിലിന്റെ, ഒട്ടകത്തിന്റെയും
ആരും കേൾക്കാത്ത കഥപറയും
കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം
ഉണ്ണിയ്ക്കെന്തിനുമേതിന്നും
കുഞ്ഞേടത്തിയെ കൂട്ടുള്ളൂ
കണ്ണിൽ കണ്ടതും കത്തിരിക്കായുമി-
തെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ
ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!
...............................🔆STAY FOR UPDATES🔆............................
No comments:
Post a Comment