ഹരിതം
വീഡിയോ ക്ലാസ്സിൽ കാണിക്കുക👇
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക .
എന്റെ പനിനീർച്ചെടി | ENTE PANINEERCHEDI | CLASS 4 , MALAYALAM
മേരി ജോൺ കൂത്താട്ടുകുളം
മേരി ജോൺ കൂത്താട്ടുകുളം
| |
---|---|
![]() | |
ജനനം | 22 ജനുവരി 1905 |
മരണം | ഡിസംബർ 2, 1998 (പ്രായം 93) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവയിത്രി |
അറിയപ്പെടുന്നത് | സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.
ജീവിതരേഖ
കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ചു. സി.ജെ. തോമസ് സഹോദരനാണ്. സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകരയിൽ പഠിച്ചു. വിദ്വാൻ കോഴ്സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി.അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്.
കൃതികൾ
- അന്തിനക്ഷത്രം
- ബാഷ്പമണികൾ
- പ്രഭാതപുഷ്പം
- കാവ്യകൗമുദി
- കാറ്റു പറഞ്ഞ കഥ
- കബീറിന്റെ ഗീതങ്ങൾ
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം
...............................🔆STAY FOR UPDATES🔆............................
No comments:
Post a Comment