ചുമരുകൾ ഭാഗം 10
പത്തുമാസത്തെ പരിചരണം
സ്നേഹസ്പർശം...
സുരക്ഷിതത്വം
ഒരമ്മയ്ക്ക് തുല്യം അമ്മ മാത്രമെന്ന്
വെറും വാക്യശകലമായി മാറ്റിയതും
ഓർമയാക്കി മാറ്റിയതും
ഞാൻ !!!
ഞാൻ തന്നെയായിരുന്നു.
നല്ല പഠിപ്പുണ്ടായിരുന്നിട്ടും കൂലിപ്പണിക്കു പോവുകയായിരുന്ന അച്ഛനും
വിദ്യാഭ്യാസം കുറഞ്ഞ ഉമ്മയും തനിച്ചായിരുന്നു ആ വീട്ടിൽ .
ശ്രേഷ്ടമായ പ്രണയസാഫല്യത്തിൽ
വീട്ടിൽ നിന്നും അകലേണ്ടി വന്ന രണ്ടു ഹൃദയങ്ങൾ ...
വാടകവീട്ടിലേക്ക് താമസം മാറി
ആ
വാടകക്കുവേണ്ടിയായിരുന്നിരിക്കണം
തന്റെ ആ പിതാവ് പണിക്കുപോയിതുടങ്ങിയത് .
അച്ഛൻ പറഞ്ഞു തന്ന ആ
കഥകൾ ഇന്നും കാതിൽ അലയടി തീർക്കുന്നുണ്ട് .
ഉമ്മയെ പറ്റി പറയുമ്പോൾ
നിറയുന്ന ആ കണ്ണുകൾ പിന്നീട് ,
ഞാൻ നനയിച്ചിട്ടില്ല .
അച്ഛൻ എന്നും കൂടെ ഉണ്ടായിരുന്നു .
പക്ഷെ ഒന്നുറപ്പാണ്
ഒരു കുഞ്ഞിനെ സമ്മാനിക്കുന്ന
രണ്ടു ഹൃദയങ്ങൾ
മതത്തെയും ജാതിയെയും
വർണ്ണങ്ങളെയും പിന്നിലാക്കും...
ഒന്നുറപ്പാണ് കാലമേ ...നീ തീരുമാനിക്കുന്നതും
ഞങ്ങൾ തീരുമാനിക്കുന്നതുമല്ല നീ !!!
തെളിവ് ഞാനാണ് ...
സ്വന്തം ഉമ്മയെ കൊന്ന് പിറവി കൊണ്ട എന്നെ കാണാൻ
ആ രാത്രി
ആ ആശുപത്രികിടക്കക്കരികിൽ രണ്ട്
കുടുംബങ്ങളുണ്ടായിരുന്നു .
ഒന്നും മനസ്സിലാകാത്ത എന്റെ
കണ്ണുകളിൽ അവർ കറങ്ങുന്ന
കാലത്തിന്റെ തീക്ഷ്ണമായ ജ്വാല കണ്ടിരുന്നിരിക്കണം .
ഇരു കുടുംബങ്ങളും ഇപ്പോഴും
ഇരു ദിക്കുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നതിന്റെ
കാരണം
വളരെ വൈകിയാണ് എന്റെ മസ്തിഷ്കം
ഏറ്റെടുത്തത് .
ആ കുഞ്ഞിനെയും എടുത്ത്
തന്റെ പിതാവ് പുറത്തിറങ്ങി ...
-- തുടരും --

No comments:
Post a Comment