ചുമരുകൾ ഭാഗം 5
അവൻ ഒരു വശത്തേക്ക് മറിഞ്ഞുവീണു .
കാലുകൊണ്ട് ആ പൊതി തന്റെ പക്കലേക്കടുപ്പിച്ചു,
പതിയെ അഴിക്കാൻ തുടങ്ങി .
തല നിലത്തടിച്ചെങ്കിലും ,
ശ്രമം പാഴാക്കാതെ വായകൊണ്ട്
തുറക്കാൻ ശ്രമിച്ചു .
അതേ !!!
ഭക്ഷണമാണ് ...
എന്തെന്നോ , ഏതെന്നോ ?
അറിയില്ല .
നല്ലതോ , ചീത്തയോ ?
നോക്കാൻ സമയമില്ല .
എന്ത് തന്നാലും തിന്നുമെന്ന അവസ്ഥ ...
ആർത്തിയോടെ കവറിൽ തല പൂഴ്‌ത്തി ,
മുഴുവനും വായിലാക്കി .
എന്തോ കഴിക്കാനാവുന്നില്ല .
അവൻ അതിലേക്ക് തന്നെ തുപ്പി ..
ഇല്ല പല്ലുകൾ ഒന്നിനും അനുവദിക്കുന്നില്ല ,
ഓരോ വറ്റ് താഴേക്കിറങ്ങുന്നതും വേദനയോടെ അവൻ
അറിഞ്ഞു ...
തണുപ്പ് ,,,,
തണുപ്പ് മാത്രം .
ശരീരം താങ്ങാതായി .
അവൻ ആ പൊതി താൻ ഇരിക്കുന്നിടത്തേക്ക്
നീക്കിയിട്ടു .
ആ വസ്ത്രങ്ങൾ ആരെടുത്തിരിക്കുന്നു .
അവൻ മനസ്സിലാക്കി, എന്റെ വസ്ത്രങ്ങൾ
നഷ്ടമായിരിക്കുന്നു.
നീചമായ പ്രവൃത്തി ഒരുവന്റെ
മാനത്തെ ചോദ്യം ചെയ്തിരിക്കുന്നു .
വിശപ്പിന്റെ വേദന ശമിച്ചു തുടങ്ങിയിരിക്കുന്നു .
വയറിൽ നിന്നും നന്ദിയുടെ ഒരായിരം വാക്കുകൾ .
അവൻ സന്തോഷത്തിലമർന്നു .
ഇല്ല ഇനി പുറത്തേക്കില്ല . വിശക്കുന്നവന്റെ പോലെ
ആവില്ല വയറിൽ എന്തെങ്കിലും ഉള്ള വരുവൻ .
അതെ,
ഒറ്റക്കിരിക്കുമ്പോൾ ചീഞ്ഞു നാറുന്ന ഒരുവനാണ് ഞാൻ ...
ദുഷിച്ച ചിന്തകൾ മാത്രം മുളച്ചു പൊന്തുന്ന
ചീഞ്ഞു നാറിയ ഒരുവൻ .
പുറത്ത് ആദർശം പറയുന്ന ,
ഞാൻ തീർത്തും മനുഷ്യനല്ല ...
കോലിൽ തുണി ചുറ്റിയാലും വികാരം പൊന്തുന്ന
സഞ്ചരിക്കുന്ന ചവറ്റുകൂന ...
ഞാൻ ഇങ്ങനെ ആയിരുന്നില്ല ...
ആകെ മാറിയിരിക്കുന്നു ,
അവനിൽ പ്രണയം പൂക്കാൻ തുടങ്ങി ,,,
--തുടരും--
അവൻ ഒരു വശത്തേക്ക് മറിഞ്ഞുവീണു .
കാലുകൊണ്ട് ആ പൊതി തന്റെ പക്കലേക്കടുപ്പിച്ചു,
പതിയെ അഴിക്കാൻ തുടങ്ങി .
തല നിലത്തടിച്ചെങ്കിലും ,
ശ്രമം പാഴാക്കാതെ വായകൊണ്ട്
തുറക്കാൻ ശ്രമിച്ചു .
അതേ !!!
ഭക്ഷണമാണ് ...
എന്തെന്നോ , ഏതെന്നോ ?
അറിയില്ല .
നല്ലതോ , ചീത്തയോ ?
നോക്കാൻ സമയമില്ല .
എന്ത് തന്നാലും തിന്നുമെന്ന അവസ്ഥ ...
ആർത്തിയോടെ കവറിൽ തല പൂഴ്‌ത്തി ,
മുഴുവനും വായിലാക്കി .
എന്തോ കഴിക്കാനാവുന്നില്ല .
അവൻ അതിലേക്ക് തന്നെ തുപ്പി ..
ഇല്ല പല്ലുകൾ ഒന്നിനും അനുവദിക്കുന്നില്ല ,
ഓരോ വറ്റ് താഴേക്കിറങ്ങുന്നതും വേദനയോടെ അവൻ
അറിഞ്ഞു ...
തണുപ്പ് ,,,,
തണുപ്പ് മാത്രം .
ശരീരം താങ്ങാതായി .
അവൻ ആ പൊതി താൻ ഇരിക്കുന്നിടത്തേക്ക്
നീക്കിയിട്ടു .
ആ വസ്ത്രങ്ങൾ ആരെടുത്തിരിക്കുന്നു .
അവൻ മനസ്സിലാക്കി, എന്റെ വസ്ത്രങ്ങൾ
നഷ്ടമായിരിക്കുന്നു.
നീചമായ പ്രവൃത്തി ഒരുവന്റെ
മാനത്തെ ചോദ്യം ചെയ്തിരിക്കുന്നു .
വിശപ്പിന്റെ വേദന ശമിച്ചു തുടങ്ങിയിരിക്കുന്നു .
വയറിൽ നിന്നും നന്ദിയുടെ ഒരായിരം വാക്കുകൾ .
അവൻ സന്തോഷത്തിലമർന്നു .
ഇല്ല ഇനി പുറത്തേക്കില്ല . വിശക്കുന്നവന്റെ പോലെ
ആവില്ല വയറിൽ എന്തെങ്കിലും ഉള്ള വരുവൻ .
അതെ,
ഒറ്റക്കിരിക്കുമ്പോൾ ചീഞ്ഞു നാറുന്ന ഒരുവനാണ് ഞാൻ ...
ദുഷിച്ച ചിന്തകൾ മാത്രം മുളച്ചു പൊന്തുന്ന
ചീഞ്ഞു നാറിയ ഒരുവൻ .
പുറത്ത് ആദർശം പറയുന്ന ,
ഞാൻ തീർത്തും മനുഷ്യനല്ല ...
കോലിൽ തുണി ചുറ്റിയാലും വികാരം പൊന്തുന്ന
സഞ്ചരിക്കുന്ന ചവറ്റുകൂന ...
ഞാൻ ഇങ്ങനെ ആയിരുന്നില്ല ...
ആകെ മാറിയിരിക്കുന്നു ,
അവനിൽ പ്രണയം പൂക്കാൻ തുടങ്ങി ,,,
--തുടരും--
No comments:
Post a Comment