ചുമരുകൾ ഭാഗം 6
തുടങ്ങി .
അതങ്ങനെയാണ് .
എന്തിനോടെന്നില്ലാത്ത പ്രണയം .
കണ്ണുകൾ അടഞ്ഞു .
ഞാനെന്തെന്നോ ആരെന്നോ ,
അറിയാത്ത അവസ്ഥ .
അവന്റെ കൺപോളകളിൽ ഭാരത്തിന്റെ ,
തൂക്കുകട്ടകൾ പിണഞ്ഞു കിടക്കുന്നു .
കണ്ണുകളടക്കുമ്പോൾ ഇരുട്ടും--പേടിയും ...
ഞാനെന്ന സത്യം
ഇല്ലാതാകുന്നുണ്ടോ ???
ഇങ്ങനെ ഒരുവൻ ഭൂമിയിൽ
ജീവിച്ചിരുന്നോ ??
മനസ്സിൽ വേദനയുടെ വിഴുപ്പ് ഭാണ്ഡം മാത്രം ,
ഒടുവിൽ അവന്റെ മനസ്സിന്റെ ഒരു ദിക്കിൽ ,
ഒരു മേശ രൂപപ്പെട്ടു ,, കൂടെ ഒരു ഇരിപ്പിടവും .
സ്ഥാനമോഹങ്ങളുടെ ഒരായിരം
ചാരുകസേരക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത
സന്ദർഭം .
ഇരുന്ന് മടുപ്പായിരിക്കുന്നു .
ഇനി അതിൽ ഒന്നിരിക്കണം . അവന് ദാഹം
അടക്കാനായില്ല .
ആ ദാഹത്തിൽ അവൻ തളർന്നു .
ജീവിതത്തിലെ ചില സന്ദർഭങ്ങൾ ,
അതങ്ങനെയാണ് ...
ചിലപ്പോൾ ആഗ്രഹിക്കാത്തത് നൽകും ,
ചിലപ്പോൾ ...
ആഗ്രഹിക്കുന്നതും കൺമുൻപിൽ
അപ്രത്യക്ഷമാകും .
വീണ്ടും ആ ഒരുവൾ പ്രത്യക്ഷപ്പെട്ടു .
ഇത്തവണ അവളുടെ കൈകളിൽ കാരിരുമ്പിന്റെ
ശക്തിയില്ലായിരുന്നു ,
ഇരുമ്പു ദണ്ഡിന് പകരം നടന്നു
വരുമ്പോൾ കുപ്പിവളക്കിലുക്കം .
വളകളുടെ ഒരായിരം കിന്നാരങ്ങൾ
അവളുടെ ആ ഗന്ധം അവന്റെ
മൂക്കിൽ തുളച്ചുകയറി .
അദൃശ്യമായ ആ മുഖം കാണാൻ
അവന്റെ മനസ്സ് വെമ്പൽ കൊണ്ടു .
അവൾക്ക് എന്നെ അറിയാം , മനസ്സിൽ മന്ത്രിച്ചു .
ആ സുന്ദരിയുടെ മാദകഗന്ധത്തിൽ അവൻ ,
അതിലൂടെ നീന്താൻ തുടങ്ങി .
--തുടരും --
തുടങ്ങി .
അതങ്ങനെയാണ് .
എന്തിനോടെന്നില്ലാത്ത പ്രണയം .
കണ്ണുകൾ അടഞ്ഞു .
ഞാനെന്തെന്നോ ആരെന്നോ ,
അറിയാത്ത അവസ്ഥ .
അവന്റെ കൺപോളകളിൽ ഭാരത്തിന്റെ ,
തൂക്കുകട്ടകൾ പിണഞ്ഞു കിടക്കുന്നു .
കണ്ണുകളടക്കുമ്പോൾ ഇരുട്ടും--പേടിയും ...
ഞാനെന്ന സത്യം
ഇല്ലാതാകുന്നുണ്ടോ ???
ഇങ്ങനെ ഒരുവൻ ഭൂമിയിൽ
ജീവിച്ചിരുന്നോ ??
മനസ്സിൽ വേദനയുടെ വിഴുപ്പ് ഭാണ്ഡം മാത്രം ,
ഒടുവിൽ അവന്റെ മനസ്സിന്റെ ഒരു ദിക്കിൽ ,
ഒരു മേശ രൂപപ്പെട്ടു ,, കൂടെ ഒരു ഇരിപ്പിടവും .
സ്ഥാനമോഹങ്ങളുടെ ഒരായിരം
ചാരുകസേരക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത
സന്ദർഭം .
ഇരുന്ന് മടുപ്പായിരിക്കുന്നു .
ഇനി അതിൽ ഒന്നിരിക്കണം . അവന് ദാഹം
അടക്കാനായില്ല .
ആ ദാഹത്തിൽ അവൻ തളർന്നു .
ജീവിതത്തിലെ ചില സന്ദർഭങ്ങൾ ,
അതങ്ങനെയാണ് ...
ചിലപ്പോൾ ആഗ്രഹിക്കാത്തത് നൽകും ,
ചിലപ്പോൾ ...
ആഗ്രഹിക്കുന്നതും കൺമുൻപിൽ
അപ്രത്യക്ഷമാകും .
വീണ്ടും ആ ഒരുവൾ പ്രത്യക്ഷപ്പെട്ടു .
ഇത്തവണ അവളുടെ കൈകളിൽ കാരിരുമ്പിന്റെ
ശക്തിയില്ലായിരുന്നു ,
ഇരുമ്പു ദണ്ഡിന് പകരം നടന്നു
വരുമ്പോൾ കുപ്പിവളക്കിലുക്കം .
വളകളുടെ ഒരായിരം കിന്നാരങ്ങൾ
അവളുടെ ആ ഗന്ധം അവന്റെ
മൂക്കിൽ തുളച്ചുകയറി .
അദൃശ്യമായ ആ മുഖം കാണാൻ
അവന്റെ മനസ്സ് വെമ്പൽ കൊണ്ടു .
അവൾക്ക് എന്നെ അറിയാം , മനസ്സിൽ മന്ത്രിച്ചു .
ആ സുന്ദരിയുടെ മാദകഗന്ധത്തിൽ അവൻ ,
അതിലൂടെ നീന്താൻ തുടങ്ങി .
--തുടരും --
No comments:
Post a Comment