ചുമരുകൾ ഭാഗം 4
വാതിലുകൾ
ഇനിയും തുറന്നിട്ടില്ല !!!
മനസ്സിൽ ഇപ്പോഴും എന്തോ നീറുന്നുണ്ട് ...
നാവിൽ കാറ്റുതട്ടുമ്പോൾ , അവനറിയുന്നുണ്ട് .
അസഹ്യമായ വിശപ്പ് അവനിൽ ഏകാന്തത സൃഷ്ടിച്ചു .
കഴുത്ത് വേദനിക്കാൻ തുടങ്ങി ,
ഹൃദയപേശികൾ വലിഞ്ഞു മുറുകുന്നു ,
വല്ലാത്ത വേദന .
താൻ കളഞ്ഞ ഓരോ വറ്റിനെയും കുറിച്ചോർത്ത് ,
അവൻ വിതുമ്പി കരയാൻ തുടങ്ങി .
കണ്ണുനീർ പോലും അവനെ തുണച്ചില്ല ...!
കണ്ണുനീർ ഒഴുകിയ ചാലുകളിലൂടെ ,
ഒലിച്ചിറങ്ങിയ ഒരുറവ അവന്റെ മൂക്കിനിരുവശത്തുകൂടിയും ,
വായിലേക്കിറങ്ങി .
വിശപ്പ് വല്ലാത്തൊരു അനുഭൂതിയാണ് , വിശന്നിരിക്കുന്നവന്
കൊടുക്കുന്നവന് കുന്നോളം കൊടുക്കുന്ന ഭൂമിക്ക് പറ്റിയ ,
വലിയൊരു തെറ്റാണ് !
ഇല്ലാത്തവന്റെ തീരാ ദുരിതം .
അവന്റെ ബോധവീണ കമ്പികൾ ആരോ പൊട്ടിച്ചിരിക്കുന്നു .?
ആ ഒരുവൻ ...
ചിന്തകളിൽ മുഴുകി .
ഇനിയില്ല ജീവിതം അടുത്തത് എന്റെ മരണമാണ്
ജീവനില്ലാത്ത
ജീവിക്കുമ്പോഴും ചത്തുജീവിക്കുന്നവന്റെ മരണം ...
ഹ ഹ ഹാ ...
അവൻ ആർത്താർത്ത് ചിരിച്ചു .
അവളോടൊപ്പം ആ രാത്രിയിൽ എവിടെയോ നിന്നത് ,
തനിക്കോർമ്മയുണ്ട് .!!!
പിന്നീടോ ???
ഇല്ല ... അവിടെ ... എന്തോ ?
ആരോ ?
ഒന്നും ഓർമ്മയില്ല ,
ആ വാതിലുകൾ ഇനിയുള്ള രക്ഷ അതാണ് .
ആ ചുമറുകൾക്കകത്ത് അവനൊറ്റക്കാണ് .
വലിയ ശബ്ദത്തോടെ ആ വാതിലുകൾ
തുറക്കാൻ തുടങ്ങി ,,,
പേടിച്ചരണ്ട അവന്റെ മുഖത്തേക്ക് എന്തോ
ശക്തിയിൽ വന്നടിച്ചു .
ശരീരം വിറച്ചു , കാലുകൾ അമർത്തി ,,,
ആ പൊതി താഴെ വീണിരിക്കുന്നു .
പതിയെ വാതിലടഞ്ഞു .
വീണ്ടും ഇരുട്ട് .
കയ്യിലെ കെട്ട് വകവെക്കാതെ കുമ്പിടാൻ നോക്കി .
സാധിക്കുന്നില്ല .
കാലു രണ്ടും രണ്ട് ഭാഗത്തേക്കും അകത്തി .
ആ പൊതി കടിക്കാൻ ശ്രമിച്ചു .
നാവിനു ശക്തിയില്ല ...
തളർത്താനാകാത്ത വീര്യത്തോടെ അവൻ അതിലേക്ക്
ചാടി ,,,
പെട്ടന്ന് ???
--തുടരും--

No comments:
Post a Comment