ചുമരുകൾ ഭാഗം 3
കണ്ണുകളിൽ ആരോ തീ കോരിയിട്ടപോലെ !!!
വെളിച്ചം സർവ്വ ശക്തിയും എടുത്ത് അവനെ ദ്രോഹിക്കാൻ തുടങ്ങി ...
ഇരുട്ട് പുറത്തേക്കോടിയതാണോ ..?
അതോ ഇരുട്ടിനെ വെളിച്ചം തിന്നോ ...?
തല പെരുക്കുന്നത് പോലെ തോന്നി .
കെട്ടിയിടാത്ത ഇരുട്ട് പെട്ടെന്നോടിമറഞ്ഞു , ബന്ധിതനായ
മനുഷ്യന് ആയുസ്സ് കുറവായിരുന്നു .
കതകുകൾ പതിയെ തുറന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു .
കതകുകൾക്കിടയിൽ ഒരു വലിയ രൂപം പ്രത്യക്ഷപ്പെട്ടു .
ആ രൂപം അടുത്തേക്ക് വരുന്നുണ്ടായിരുന്നു .
അടുത്തേക്ക് വരും തോറും ആ നിഴലിന്റെ വലിപ്പം കുറഞ്ഞു വന്നു .
ആ നിഴലിന്റെ കയ്യിൽ മുൻപ് കണ്ട അതേ ഇരുമ്പുവടി ഉണ്ടായിരുന്നു .
ആ വടിയിലേക്കായി അവന്റെ നോട്ടം .
ഓരോ തവണ മാറിമാറി നോക്കുമ്പോഴും ,
അതിന്റെ പ്രഹരശേഷി വര്ധിക്കുന്നുണ്ട് .
ആ '' പേക്കോലം ''
അതിപ്പോഴും അവന്റെ മുൻപിൽ അനങ്ങാതെ നിൽക്കുന്നുണ്ട് .
വെളിച്ചം കാരണം ആ മുഖം ,
ഇപ്പോഴും അദൃശ്യമാണ് .
പിന്നിലേക്ക് മുടഞ്ഞിട്ട ആ മുടിക്കെട്ടിനു മുൻവശത്ത്
ഒരു സ്ത്രീ ആണെന്ന് അവൻ ഉറപ്പിച്ചു .
പക്ഷെ എത്ര ആലോചിച്ചിട്ടും ' എന്തിനു ' ?
ഒരുത്തരവും ലഭിച്ചില്ല ...
അവൻ സർവ്വ ശക്തിയുമെടുത്ത് ആ രൂപത്തോട് ചോദിച്ചു
ഹേയ് ...!
നീയാരാണ് ?
നിനക്കെന്തു വേണം ...?
ചുറ്റും പേടിപ്പെടുത്തുന്ന നിശബ്ദത മാത്രം .
പെട്ടന്ന്
ആ രൂപം തന്റെ കയ്യിലെ വടി നിലത്തിട്ടു .
ആ ശബ്ദം ആ മുറികളിലെ " ചുമരുകളിൽ " തട്ടി
ഉറക്കെ കരഞ്ഞു .
ഒരു നിമിഷം അവൻ ആലോചനകളിൽ മുഴുകി ...
തുടർന്ന് ചോദിച്ചു ,
ഞാനെവിടെയാണെന്ന് പറഞ്ഞു തരൂ
ആ വാക്കുകൾ നിലക്കാത്ത നിലവിളിയായി തൊണ്ടകളിൽ കുരുങ്ങി .
തിരിച്ചൊന്നും കേൾക്കാതെ
അവൻ പൊട്ടിക്കരയാൻ തുടങ്ങി .
ശരീരം തണുത്തുറഞ്ഞിരിക്കുന്നു .
മേലാകെ പാടുകൾ രൂപപ്പെട്ടിരിക്കണം
ആ രൂപം അവന്റെ
മുകളിലേക്ക് ചീറിപ്പാഞ്ഞു വന്നു ...
ഒരു സൂചി തറക്കും പോലെ അവന്റെ
ശരീരത്തിൽ തറച്ചു കയറി ...
ഇല്ല ... ആ വാതിലുകൾ ...
--തുടരും --

Super👌👌👌👌
ReplyDeleteനന്ദി...
Deleteഅഭിപ്രായങ്ങൾ പുതിയ ഒരു ലോകം സൃഷ്ടിക്കപ്പെടുന്നു...