ശരീരമാകെ എന്തോ അരിക്കുന്നുണ്ട് .
അവനെ കെട്ടിയിട്ടിരിക്കുന്ന ആ വലിയ ഇരുമ്പ് കമ്പിയിൽ നിന്നും
ശക്തമായ തണുപ്പ് അവൻറെ കൈകളെ മരവിപ്പിച്ചു .
കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല
അവൻ തന്റെ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു .!!!
പുറത്തെവിടെയോ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു
അവൻ ചുറ്റും നോക്കി ,
അതൊരു വലിയ മുറിയാണ് .
അവിടെ കുറച്ചു പെട്ടികൾ അട്ടിയട്ടിയായി വെച്ചിരിക്കുന്നു..
അവിടവിടെ പൊട്ടിയ ഓടിൽ നിന്നും ഒലിച്ചിറങ്ങുന്ന
വെള്ളത്തുള്ളികൾ താഴെ സിമൻറ് തറയിൽ വന്നു
തല തല്ലി ചാകുന്നത് എന്തിനാണെന്ന് അവനാദ്യം മനസ്സിലായില്ല .
ശേഷം മനസ്സിലുറപ്പിച്ചു ,
ആ തുള്ളികളിൽ ഒരുവൻ താനായിരുന്നു .
പെട്ടെന്നായിരുന്നു ...?
അവൻ നേരത്തെ കണ്ട കാഴ്ചയെ കുറിച്ചോർത്തത് .
ആ ഒരുവൾ എവിടെപ്പോയി പോയി ?
നഗ്നയായ അവളുടെ ആ മുഖം അവൻറെ മനസ്സിൽ നിന്നും മായുന്നില്ല .
തറയിൽ നിന്നും തണുപ്പ് തൻറെ ശരീരത്തിലേക്കടിച്ചു ...
അവൻ ആലോചനകളിൽ മുഴുകി ...
എവിടെയാണ് താൻ എത്തിയിരിക്കുന്നത്
എന്ന് അവൻ അറിയില്ലായിരുന്നു .
വൈകി തിരിച്ചറിഞ്ഞു തൻറെ വസ്ത്രങ്ങൾ ആരോ പറിച്ചെടുത്തിരിക്കുന്നു .
അരണ്ട വെളിച്ചത്തിൽ അവൻ തൻറെ ശരീരത്തിലേയ്ക്ക് നോക്കി .
ആ അനക്കം അവന്റെ ശരീരത്തിൽ നീറ്റലുളവാക്കി ..
ശരീരത്തിൽ ഇന്നലെ കിട്ടിയ അടി തന്നെ സാരമായി ബാധിച്ചിരിക്കുന്നു .!
അവൻ സ്മരിച്ചു
അപ്പോഴും ജനിച്ച പടി തന്നെ !!!
വലിയ ശബ്ദത്തോടെ ആ മുറിയുടെ വാതിലുകൾ തുറന്നു ...
No comments:
Post a Comment