ചുമരുകൾ
അവൻ കണ്ണുകൾ തുറന്നു ...ഇരുട്ടാണ് ചുറ്റും ,
പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു..
ഇടയ്ക്കൊക്കെ ശ്വാസം ഒന്ന് നിൽക്കുന്നത് പോലെ തോന്നി ...
അവൻ ഉറക്കെ അലറി , പക്ഷേ അതിന് ആവുന്നില്ല ,
വായ തുറക്കുമ്പോൾ പൊട്ടിയ ചുണ്ടുകൾ വല്ലാതെ നീറുന്നു .
ഇടയ്ക്ക് എവിടെ നിന്നോ ഒരു കഷ്ണം വെളിച്ചം പ്രത്യക്ഷപ്പെട്ടു .
അവൻ മനസ്സിലുറപ്പിച്ചു വാതിലിൽ നിന്നും ആ ചാവി താഴെ വീണിരിക്കുന്നു .
തൊണ്ട വെള്ളം ലഭിക്കാതെ അവനെ നോക്കി ,ആ നിസ്സഹായത ആർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
അവൻ എണീക്കാൻ ശ്രമിച്ചു !!! കയ്യിലെ കെട്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോര അവനെ വളരെ അസ്വസ്ഥനാക്കി .
ഉറക്കെ കരയാൻ പോലും വയ്യാതെ നിലത്തുവീണു .
മുകളിലെ പൊട്ടിയ ഓടിൽ നിന്നും ഒരു വെള്ളത്തുള്ളി അവൻറെ കാലിലേക്ക് പതിച്ചു .
അവൻ രണ്ടു കാലുകളും തന്നിലേക്ക് അടുപ്പിച്ചു ... തുടർന്ന് അവൻറെ കാലിലെ ആ നനവ്
നാവുകൊണ്ട് തുടച്ചെടുത്തു.
പതിയെ അവൻ മനസ്സിലാക്കി നാവിലെ ആ കൊഴുത്ത വെള്ളത്തിന്
രക്തത്തിൻറെ ചുവ ആയിരുന്നു ?
അവനത് നിലത്തേക്കു തുപ്പി .
പതിയെ പുറകിലേക്ക് ചാരിയിരുന്നു .
മഴ തകർത്തുപെയ്യ്യുകയാണ് .
പെട്ടന്നായിരുന്നു പുറത്ത് ഇടിയുടെ കൂടെ ഒരു മിന്നലും പ്രത്യക്ഷപ്പെട്ടത് .
അവനാദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ,
ആരോ മുകളിൽ തലകീഴായി തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു .
കണ്ണുനീർ നിറഞ്ഞ് മങ്ങിത്തുടങ്ങിയ കണ്ണുകളിൽ ആ ദൃശ്യം വല്ലാതെ പേടിയുളവാക്കി ,,,
അതേ , ആ പെണ്ണിന്റെ മാറിൽ നിന്നും രക്തം ധാരയായി ഉറ്റി വീഴുന്നുണ്ട് .
പതിയെ ആ കണ്ണുകളടഞ്ഞു .
- തുടരും -
Superb bro
ReplyDeleteഅഭിപ്രായങ്ങൾ അറിയിക്കുക പ്രിയ സുഹ്രിത്തെ...
Deleteവളരെ സന്തോഷം
Chunke adipoli
Deleteവിലമതിക്കുന്ന ഒന്ന്....നന്ദി
Delete