യാത്രാമൊഴി
ഇത് എന്റേതല്ല
പക്ഷെ എന്റേതായിരുന്നു ....
അടർന്നു വീണിട്ടും
അടർന്നു വീഴാതെ ,
എന്നിൽ സുഗന്ധം
ഇപ്പോഴും പരത്തിക്കൊണ്ടിരിക്കുന്ന
ഒരു പെൺ പൂവിന്റെ
ഹൃദയ വാക്യങ്ങൾ .....
അവളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ....
---------------------------------------------------------------------------------------
വേർ പിരിഞ്ഞു പോവുകയായ് നാം
ഈ കാണുന്ന ജീവിതമാം വയൽ വരമ്പിലൂടെ ....
താളം തെറ്റിയ രാഗങ്ങൾ ചുറ്റും മുഴങ്ങുന്ന
ഏകാന്തത നമ്മളിൽ ശൂന്യത സൃഷ്ടിക്കുന്നു .
ഇത്ര നാളും നാം ഒന്നായിരുന്നു നീ എന്നിൽ
സ്വപ്നങ്ങളുടെ ആയിരം ചിത്രങ്ങൾ വരച്ചു
ഞാനതിൽ മനോഹരമാം നിറങ്ങൾ തേച്ചു .
എന്റെ മനസ്സിൽ നീ ഒരായിരം മോഹങ്ങൾ നിറച്ചു .
ഞാനവയെ സ്വപ്നങ്ങളിൽ താലോലിച്ചു .
ആദ്യം കണ്ടനാൾ മുതൽ നീയെൻ
മനസ്സിൽ മുത്തം തന്നുണർത്തിയതെന്തിന് ?
സ്നേഹിച്ചു പോയ് ഞാനറിയാതെ -
' പിരിയുവാൻ വയ്യ ' ഞാൻ അവശനായ് മുത്തേ
അന്നു നിൻ കണ്ണിൽ മുത്തിയപ്പോൾ
അന്നു നിൻ കണ്ണിൽ വിടർന്ന പ്രതീക്ഷകൾ
ഇന്നൊരു കണ്ണുനീർ നൊമ്പരമാകവേ ...
നിന്റെ കണ്ണിലെ നീലിമയിൽ ഞാൻ ലയിച്ചു ...
നിന്റെ വദനത്തിൽ പൊടിഞ്ഞ മുത്തുകൾ
ഞാനിങ്ങു മുത്തിയെടുത്തു
നിന്റെ ഹൃദയത്തിൽ ഞാൻ താരാട്ടു കേട്ടു
നിന്റെ മാറോട് എന്നെ ചേർത്തുപിടിച്ചപ്പോൾ
അധികദൂരമില്ല നമുക്കിനി യാത്ര ചെയ്യുവാൻ
ഒരു വിളിപ്പാടകലെ ആ വരമ്പുകൾ കാണാം
ഈ അന്ത്യ നിമിഷത്തിൽ നിനക്ക് തരുവാൻ
എനിക്കീ വിരഹമൊഴി മാത്രം
ഇനി നിനക്കായ് മാത്രമൊരു ലോകം കിടപ്പൂ ....
എനിക്കീ സന്ധ്യാ വേളയിൽ വിരഹവും നിലാവും മാത്രം
നേരുന്നു ഞാൻ എൻ തോഴാ നിനക്കീ സന്ധ്യയിൽ
വീണ്ടുമൊരു വിരഹാർദ്ര " യാത്രാമൊഴി "
--വിശാഖ് മൂഴിക്കൽ--
--വിശാഖ് മൂഴിക്കൽ--
![]() |
വിശാഖ് എം |
No comments:
Post a Comment