ജീവിത പാത
<<<< യാത്രയാണ് ജീവിതം ,
ചിലപ്പോൾ നീണ്ട യാത്ര...
ചിലപ്പോൾ ദൈർഖ്യം കുറഞ്ഞവ .
ആ യാത്രയുടെ തുടക്കത്തിലാണ്
ഞാൻ റോക്കറ്റിനെ പരിചയപ്പെട്ടത് !!!
ആ കാലത്ത് ദിവസവും
ഞാൻ
മാനത്തേക്ക് നോക്കാറുണ്ടായിരുന്നു ...
റോക്കറ്റിന്റെ യാത്രയിൽ അവശേഷിക്കുന്ന
ആ വെള്ള പുകപടലം
അധിക സമയം നീണ്ടുനിന്നില്ല...
കുറച്ചു നാൾ ആ യാത്ര നീണ്ടപ്പോൾ
മറ്റൊരാളെ ഞാൻ പരിചയപ്പെട്ടു .
റോഡുപണിയിൽ ഏർപ്പെട്ടിരിക്കുന്ന
ഒരു കൂട്ടുകാരൻ റോഡ് റോളർ
ഞാൻ അവനെ സ്നേഹത്തോടെ
എഞ്ചിൻ എന്ന് വിളിച്ചു
ആ കാലത്ത് ഞാൻ എന്നും ...
ആ കറുത്ത റോഡിലേക്ക് നോക്കാറുണ്ടായിരുന്നു
എഞ്ചിന്റെ യാത്രയിൽ അവശേഷിക്കുന്ന
ആ വെള്ള പാത
അധിക ദിവസം നീണ്ടു നിന്നില്ല .
എൻ യാത്ര നീളുകയാണ് ......
ഞാനിടക്ക് മറ്റൊരാളെ പരിചയപ്പെട്ടു
അവളിൽ ഞാനെന്റെ പ്രതിബിംബം കണ്ടു
ആ കാലത്ത് ഞാൻ എന്നും
എൻ പ്രതിബിംബത്തിലേക്ക്
നോക്കാറുണ്ടായിരുന്നു ...
വൈകി ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞു എന്നിൽ
ഞാൻ ഉണ്ടാക്കിയ
പാതകൾ
മറ്റൊരാളിൽ ഞാനുണ്ടാക്കിയ
പാതകൾ
എന്നിൽ പുഴുവരിച്ചാലും !
നീണ്ടുനിന്നോളുമെന്നും
വിസ്മരിച്ചീടുവാൻ വാക്കുകളില്ല
തൂലിക ചലിപ്പിക്കുവാൻ പുസ്തകത്താളുകളും
ഈ യാത്ര അവസാനിക്കുന്നില്ല...
ഓർമ്മകൾ ബാക്കി വച്ച് .......>>>>>
--വിശാഖ് മൂഴിക്കൽ--
ആ പാതയിൽ
|
No comments:
Post a Comment