ഒരു പൊതി'ച്ചോറ്'
ഇന്ന് സ്കൂളിൽ കുട്ടികൾ കുറവാണ്.
വെയിലിൻറെ തീക്ഷ്ണത ഈ വരാന്തയിലും ഓടിക്കളിക്കുന്നു. ബെല്ലിന്റെ മുഴക്കത്തിനായി കാതോർക്കുന്ന കുരുന്നുകളുടെ കർണ്ണപടങ്ങളിലേക്ക് മധുരഗീതം ആയിരുന്നു ആ ബെൽ നാദം....
കൈകഴുകാൻ ഓടിപ്പോകുന്ന ഒരുവൾ എൻറെ പക്കൽ വന്നു,
എന്താ കുട്ടി ? എന്ന് ചോദിക്കും മുമ്പേ !!!
"ഉമ്മി ഉണ്ടാക്കിത്തന്നതാ ഈ പാത്രത്തിൽ"... അവൾ വീണ്ടും ഓട്ടമായിരുന്നു. ഓട്ടത്തിനിടയിൽ ഒരു കുഞ്ഞു കല്ലിൽ തട്ടി അവളുടെ കരങ്ങളിൽ നിന്ന് ആ "പൊതിച്ചോറ്" താഴെവീണു.
തിരികെ നോക്കി ചിരിച്ചുകൊണ്ട് ആ പൈതൽ ഉമ്മച്ചി ഉണ്ടാക്കിയതാ ...
സാരല്ല കൂട്ടുകാരോട് പറഞ്ഞു ഞാൻ വാങ്ങിത്തരാം ഇത്തിരി ചോറ് .
ഞാൻ അവളോട് പറഞ്ഞു ..
മണ്ണു പറ്റി ഇനി ഞാൻ തിന്നില്ല.
വീണ്ടും തിരികെ ഓടി... ഞാൻ വീണ്ടും വരാന്തയിലേക്ക് കൺ തുറന്നപ്പോൾ എവിടെനിന്നോ...
അതേ "കൂരിരുട്ടിൻ കിടാത്തി"
ഒരിത്തിരി ചോറ് കൊക്കിലേന്തി പറന്നകന്നു. കുറച്ചുനേരം ഞാനതിനെ നിരീക്ഷിച്ചു... സൂക്ഷിച്ചുനോക്കി... ഇത്തിരി പോലും തിന്നാതെ അവൾ ആ ചോറ് കൊക്കിൽ ആക്കി പറന്നു. ഞാൻ ആ അമ്മയുടെ കൂടെ ഓടി... അവൾ പറന്നിറങ്ങിയത് വിദ്യാലയത്തിലെ മതിലിനു സമീപത്തെ ബദാം മരക്കൊമ്പിൽ ആയിരുന്നു. അവിടെ ഒരാൾ ആ അമ്മയെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ചോര ഉണങ്ങാത്ത ചുണ്ടുകളുമായി ഒരു കറുമ്പി അല്ല കുറുമ്പി... കുറുമ്പു മാറാത്ത ഒരു കുട്ടി ഓരോ വറ്റു കഴിയുമ്പോഴും അതിൻ്റെ അമ്മ എന്തിനോ ഉള്ള പാച്ചിലിലായിരുന്നു. തിരികെ വന്നപ്പോൾ ആ മണ്ണിൽ വറ്റുകളില്ലായിരുന്നു . മനസാക്ഷി വിരൽചൂണ്ടി എന്നോട് ചോദിച്ചു.
ഞാൻ മനുഷ്യനോ അതോ മൃഗമോ
അതേ, ആ "ഒരു പൊതിച്ചോറ്" അവിടെ വീണത് ആ കുഞ്ഞിന് വേണ്ടിയാണ്.
അവർ ആണ് ഈ മണ്ണിൻറ്റെ അവകാശികൾ ..!!!
അതേ, വിശപ്പുണ്ടെങ്കിൽ എന്തിനും നല്ല സ്വാദാണ്!!!
--വിശാഖ് മൂഴിക്കൽ--
![]() |
വിശാഖ് എം |
No comments:
Post a Comment