ദിശാസൂചികൾ .
ദിശാസൂചികൾ കാലാനുസൃതമായികൂടിവരുന്നു ...
ഒരുനേരത്തെ അന്നത്തിനുവേണ്ടി ആണല്ലോ
ഈ വേഷം കെട്ടൽ*
പുതുരുചികൾ തേടി പോകുന്ന
ആഡംബര സംസ്കാരത്തിൻറെ ഇരകളായി
മാംസഭോജി മൃഗങ്ങൾക്ക് വേണ്ടി
ഇരയുമായി നിൽക്കുന്നവരിൽ ഒരുവൻ...
അമ്മയുടെ ഭക്ഷണത്തിൻറെ
" രുചിയോളം വരില്ലെന്നും ഒന്നും "
അമ്മയോളം വരില്ലൊന്നും
പ്രായത്തിൻറെ വളർച്ച
പക്വമാക്കുന്നില്ല യുവ മനസ്സിനെ !!!
മരണത്തെ സ്നേഹിച്ചുതുടങ്ങിയ
യൗവ്വനം ചില ഭക്ഷണശാലകളിൽ
പണയം വയ്ക്കുന്നു ...
നാവുമരവിച്ചിരിക്കുന്നു ഇനിയതിൽ
രുചിയില്ലാത്ത ആ രുചികൾക്ക് ,
മാത്രമേ സ്ഥാനമുള്ളൂ
ആ ഭക്ഷണപ്രിയത്തിൻറെ അടിമയാണ്
ഞാൻ!!!
അതെ , ദിശാസൂചികൾ കൂടിവരുന്നുണ്ട്...
ആ റോഡിനരികിൽ രാത്രിയുടെ
മറപിടിച്ച് മരണം വിൽക്കുന്ന മൂന്ന്
ശാലകളുണ്ട് .
വൈകി വീട്ടിലെത്തുമ്പോൾ ഞാനവിടെ
ഇടക്ക് കയറാറുണ്ട് ...
അവിടെയുള്ള ഭക്ഷണത്തിന്
പ്രത്യേക രുചികളുണ്ട് ,,,
ഇടക്കെപ്പോഴോ
എനിക്കൊരു രോഗം പിടിപെട്ടിരുന്നു ,
എസിയുടെ അടിയിൽ യന്ത്രക്കാറ്റേറ്റ്
ഞാനൊരു ഷീട്ട് എടുത്തു.
ഭിഷഗ്വരനെ കാത്തിരുന്നു
കാണിച്ചു മടങ്ങുമ്പോൾ അദ്ദേഹം
ഒരു വാക്യവും കാതിൽ ഓതി തന്നു
നിറവും മണവും മാത്രമേ അതിനുള്ളൂ
നമുക്ക് വലുത് നാമല്ലേ !!!
തിരികെ മടങ്ങുമ്പോൾ
ഞാനവിടെ നിൽക്കുന്ന
ദിശാസൂചിയോട് ചോദിച്ചു
ഇവിടുത്തെ ഭക്ഷണം എങ്ങനെയുണ്ട് ?
' ഇവിടെ കയറി ഭക്ഷണം കഴിച്ചോളൂ സാർ '
എന്നയാൾ മന്ത്രിച്ചു !!!
വിഷംകഴിച്ച് പണം നൽകി
തിരിച്ചിറങ്ങി ഞാൻ അതേ
ദിശാസൂചിയോട് ചോദിച്ചു
ഇവിടത്തെ ഭക്ഷണം എങ്ങനെയുണ്ട് ?
എനിക്കൊന്നുമേ തെരിയില്ല സാർ
ഇതെൻ ചോറ് നാൻ ഇവിടെ നിന്ന്
ഭക്ഷണം കഴിക്കാറില്ല സർ
തിരിച്ചിറങ്ങി പോരുമ്പോഴും എൻറെ നോട്ടം
അയാളിലേക്ക് ആയിരുന്നു
അദ്ദേഹം അടുത്ത ഇരക്കായി
കാത്തിരിക്കുന്നുണ്ടായിരുന്നു...
ഒന്നു മാത്രം മനസ്സിൽ മന്ത്രിച്ചു
അദ്ദേഹത്തിൻറെ കയ്യിൽ
പണമില്ലെങ്കിലും തിരിച്ചറിവ് ഉണ്ട്
ആ ഭക്ഷണശാലയിലെ ബോർഡിൽ
ഇങ്ങനെ എഴുതിയിരുന്നു മരണം വിൽക്കപ്പെടും
*ഗതികേട് കൊണ്ട്
--വിശാഖ് മൂഴിക്കൽ--
No comments:
Post a Comment