തിരിച്ചറിവ്
ആ കുഞ്ഞു കിളിയപ്പോഴും
തന്റെ പ്രതിബിംബത്തിൽ
കൊത്തിക്കൊണ്ടിരിക്കുകയായിരുന്നു ...
മനുഷ്യന് രസകരമായ ഒന്നായിരുന്നു
ആ പ്രവൃത്തിയെങ്കിലും !!!
തലയിൽ ഇത്തിരിയുള്ളവന്റെ
ചിന്താധാരകൾ തമ്മിൽ
ഇപ്പോഴും കലഹം തുടർന്നുകൊണ്ടിരിക്കുന്നു.
ഞാൻ ചോദിച്ചു
കിളിയെ ,
എന്ത് വിഡ്ഢിത്തമാണ് നീ കാണിക്കുന്നത്
അവൻ എന്നെ കണ്ട ഭാവം നടിച്ചില്ല
അവൻ ക്ഷീണിച്ചിരിക്കുന്നു.
തിരിച്ചവനെന്നോട് ചോദിച്ചു
നീയെങ്ങനെയായിരുന്നു ?
സ്തബ്തനായി നിന്ന എനിക്ക്
തലപുകക്കാനുതകുന്ന ,
വാക്യ ശകലങ്ങളായിരുന്നു അത് .
പണ്ട് ഞാനും എന്റെ
പ്രതിബിംബം ജലത്തിൽ കണ്ടിരിക്കണം...
ഞാനും അതിനെ ദ്രോഹിച്ചിരുന്നിരിക്കണം...
എനിക്കവനെ കൊല്ലാൻ ദാഹിച്ചിരുന്നു...
തിരിച്ചറിവ് വലിയ പാഠമാണ്,
തിരിച്ചറിവ് നഷ്ടപ്പെട്ടവർക്ക്
അതെന്നെ പഠിപ്പിച്ചു ....
ഹേ , തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹമേ ...
എൻ ലോകം ഇപ്പോഴും ഇരുണ്ടുകിടക്കുകയാണെന്ന് .!!!
--വിശാഖ് മൂഴിക്കൽ--
No comments:
Post a Comment