കുയ്യാമ്മ
ഞാൻ ഇടയ്ക്കിടയ്ക്ക് അവനെ
ശ്രദ്ധിക്കാറുണ്ടായിരുന്നു.
വിദ്യാലയത്തിലെ ഏറ്റവും
ചെറിയ കുട്ടി അവനായിരുന്നു ..
അതിനെ കുറുമ്പും കളികളും
അവനിൽ പ്രകടമാണ്.
ഒരുദിവസം അവനിൽ
ഒരു പ്രത്യേകത ഞാൻ കണ്ടു...
ഒരു മൂലയിൽ അടങ്ങിയിരിക്കുന്ന
അവൻറെ അടുത്ത് ഞാനെത്തി
എന്താണ് നീ ഒറ്റയ്ക്ക് ഇരിക്കുന്നത്
അവൻ അവൻറെ കൈനീട്ടി പറഞ്ഞു
"കുയ്യാമ്മ"
പേര് തിരുത്താൻ
എനിക്ക് മനസ്സുവന്നില്ല
കാരണം പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
ഈ കാലത്ത്
കുറേ കാലത്തിനു ശേഷമാണ്
ഞാൻ ആ ജീവിയെ കണ്ടത് ...
വൈകി ഞാനും തിരിച്ചറിഞ്ഞു
ഞാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്....
No comments:
Post a Comment