കാലം
കാലം
അതങ്ങനെയാണ്....
ഓരോ
സമയത്തും
പുതിയ ഒന്നിനെ
നായകനാക്കുന്നു....
അവനു വിശപ്പു സഹിച്ചില്ല
അവൻ ഇത്തിരി ഭക്ഷണം
മോഷ്ടിച്ചു
സമൂഹം
അവനെ പറഞ്ഞയച്ചു...
കാലം കടന്നു
ഒരുവൾ ഒരുവനെ
ജാതി നോക്കാതെ
മതം നോക്കാതെ
മനസ്സുനോക്കി പ്രണയിച്ചു ......
അവളെ അച്ഛൻ
എങ്ങോട്ടോ പറഞ്ഞയച്ചു...
അവൻ അവളെ
ആത്മാർത്ഥമായി
സ്നേഹിച്ചിരുന്നു
എന്തിനായിരുന്നു....
അവളുടെ ബന്ധുക്കൾ
അവനെ പറഞ്ഞയച്ചത്...
അവൻ പാവമായിരുന്നു
നിഷ്കളങ്കമായ ചിരി
അവനെ അവനാക്കി മാറ്റി
അവൻ സഖാവായിരുന്നു.
ഒരിക്കൽ കോളേജിന്റെ
ഭിത്തിയിൽ ഇങ്ങനെ എഴുതി...
" വർഗീയത തുലയട്ടെ "
പിന്നീട് അവൻ ഒന്നും എഴുതിയിട്ടില്ല
പക്ഷെ
ആ വാക്കുകൾ കാലം
ഏറ്റെടുത്തു....
കാലത്തിന്റെ പുസ്തക താളിൽ
അവർ
മധു
ആതിര
കെവിൻ
അഭിമന്യു
എന്നറിയപ്പെട്ടു...
ഇനിയും 'കാലം' അന്വേഷിക്കുകയാണ്
പുതിയ ഒന്നിനെ തേടി..
പുതിയ നായകനെ തേടി.....
No comments:
Post a Comment