പ്രണയദാഹി''

ഒരുവൻ തന്റെ ;മൊബൈലിൽ ,
ഞെക്കി
അവളോട് പറഞ്ഞു .
എനിക്ക് തന്നെ ഇഷ്ടമാണെന്ന് ...
അധികമൊന്നുമായിരുന്നില്ല ആ
സൗഹൃദത്തിനെന്നാൽ
ഒരു ബ്ലോക്ക് ...
ചിന്തകൾക്കൊടുവിൽ
പിന്നെയൊരൺബ്ലോക്ക് !!!
വൈകിയില്ല _
അവളിൽ പ്രണയം ;
പൂക്കാൻ തുടങ്ങി ...
പൂത്തു , തളിർത്തു .
കാലദേശത്തിന്നതിർത്തി ,
പങ്കിടാൻ അവൾ അവനോ -
ടൊപ്പമിറങ്ങിയതോർത്തവൾ....
കാലം കടന്നു ...
ദിനരാത്രങ്ങളിൽ ..
ഒരു കിടക്കയിൽ ?
അവൻ അവളെ നുകരവേ ...
ജീവിതകഥപറയാൻ ഒരുപിടി ,
കിനാക്കളുമായി അവൾ ഓർത്തതിങ്ങനെ,,
അടരുവാൻ വയ്യ നിന്നെ ,
അവിടെ ചിറകറ്റുവീണത-
വളുടെ കിനാക്കളായിരുന്നു.....
സ്വപ്നങ്ങളായിരുന്നു ...
അവന്റെ ദാഹം
തീർന്നൊരുനാളവൻ , അവ-
ളോടായി ഇങ്ങനെ മൊഴിയവെ...
'ഇനിയില്ല ജീവിതനൗകയിൽ നീ ' !!!
ഒരു തുണ്ടു കയറിൽ ,
തൂങ്ങിനിൽക്കുന്നതവൻ
തൻ മൊബൈലിൽ
ഞെക്കി
ഡിലീറ്റ് ചെയ്തു .
തിരികെ നടന്നു .
മറ്റൊരുവളോടായി മൊഴിഞ്ഞു .
"എനിക്ക് തന്നോടിഷ്ടമാണെന്ന് തോന്നുന്നു . "
കഷ്ടം
കാലമേ ...
--വിശാഖ് മൂഴിക്കൽ --
nb :ആരെയും ഉദ്ദേശിച്ചിട്ടല്ല ഇത്
പക്ഷെ ചിലതെല്ലാം കാണുമ്പോൾ ,
ചിലതെല്ലാം കേൾക്കുമ്പോൾ ...
എഴുതാതിരിക്കാൻ വയ്യെനിക്ക് .
അവളോടും അവനോടുമായൊരു വാക്ക് ...
അരുത് ഒരുനാൾ നിങ്ങളും
Jeevitha sparshiyaya yadharthyam. Great 👌👌👏👏👏
ReplyDeleteവളരെ നന്ദി....
Delete