ചിരിയും ചിന്തയും
കാസിമിൻ്റെ ചെരുപ്പ്
ചിരിയും ചിന്തയും-📕TEXTBOOK📕 DOWNLOAD👈
കാസിമിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
സര്‍വസൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും യാചകനെപ്പോലെ ജീവിച്ച അറുപിശുക്കനാണ് അബൂകാസിം എന്ന മുറിവൈദ്യന്‍. പഴകിയതും നൂറുകണക്കിന് തുണിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തതുമായ കോട്ടും മുഷിഞ്ഞ് നിറംകെട്ട തൊപ്പിയും അഴുക്കടിഞ്ഞ ശരീരവും നിറയെ ആണികള്‍ തറച്ച തുകല്‍ച്ചെരുപ്പുകളുമായിരുന്നു കാസിമിന്റെ പ്രത്യേകത. ചെരുപ്പുകള്‍ തേഞ്ഞുപോകാതിരിക്കാന്‍ കക്ഷത്തില്‍വച്ചാണ് അയാള്‍ നടക്കുക. തന്നിലേക്കുമാത്രം ചുരുങ്ങിപ്പോയ കഥാപാത്രമാണ് അബൂകാസിം. പിശുക്കന്‍ മാത്രമല്ല, അത്യാഗ്രഹിയും സഹകരണമനോഭാവമില്ലാത്ത ആളുമാണ്. അതിനാല്‍ത്തന്നെ അയാള്‍ എല്ലാവരുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനും ഒപ്പം പരിഹാസ്യനുമാണ്.
ഇത്തരം ആള്‍ക്കാര്‍ വേഗം ആപത്തില്‍ച്ചെന്നുപെടും. അവരെ സഹായിക്കാനും ആരുമുണ്ടാവില്ല. അബൂകാസിമിന്റെ സര്‍വനാശത്തിനു കാരണം അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി അയാള്‍ കരുതിയിരുന്ന ചെരുപ്പുകള്‍തന്നെയാണ്. ഒന്നു പരിഹരിക്കുമ്പോള്‍ മറ്റൊന്ന് എന്ന കണക്കിന് ദൗര്‍ഭാഗ്യങ്ങള്‍ ആ ചെരുപ്പുമൂലം കാസിമിന് വന്നുപെട്ടു. ആരോടും സഹതാപമോ കാരുണ്യമോ സ്‌നേഹമോ പരിഗണനയോ കാണിക്കാത്ത ആളാണ് കാസിം. തനിക്കുള്ളത് ഇല്ലാത്തവര്‍ക്കുകൂടി പങ്കിട്ടു ജീവിതം സാര്‍ഥകമാക്കുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
......................🔍STAY FOR UPDATES🔎......................
No comments:
Post a Comment