ചിരിയും ചിന്തയും
കാൻസർവാർഡിലെ ചിരി
ചിരിയും ചിന്തയും-📕TEXTBOOK📕 DOWNLOAD👈
മഹാരോഗങ്ങളെ മറികടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം എന്നാണ് 'കാന്‍സര്‍വാര്‍ഡിലെ ചിരി'യില്‍ ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അത് 'ചിരി' ആയിരുന്നു. രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഈ സമീപത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതൂ.
അപ്രതീക്ഷിതമായി തനിക്ക് വന്നുപെട്ട കാന്‍സര്‍ എന്ന മാരകരോഗത്തെ ചെറുക്കാന്‍ ചിരിയായിരുന്നു ഇന്നസെന്റിന്റെ
പിന്‍ബലം. മരുന്നുകളോടൊപ്പം അദ്ദേഹം തന്റെ സഹജമായ നര്‍മ്മബോധമുപയോഗിച്ച് എന്തിലും ചിരി കണ്ടെത്താന്‍ തുടങ്ങി. ഇത് രോഗത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാരകരോഗങ്ങളായോ അപകടങ്ങളായോ പരാജയങ്ങളായോ ഒക്കെ വരാം. എന്നാല്‍ അതിനെ എങ്ങനെയാണ് നമ്മള്‍ നേരിടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ നിരാശപ്പെട്ട് പിന്‍വാങ്ങുന്നവര്‍ക്ക് ഒരിക്കലും വിജയികളാകാന്‍ സാധിക്കുകയില്ല. തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ ചിരിയോടെ നേരിട്ടതുകൊണ്ടാണ് ഇന്നസെന്റിന് രോഗത്തെ മറികടക്കാനും തന്റെ ജീവിതത്തില്‍ പുതിയ പുതിയ വിജയങ്ങള്‍ കൈവരിക്കാനും സാധിച്ചത്. രോഗവിമുക്തനായ അദ്ദേഹം സിനിമാഭിനയത്തില്‍ കൂടുതല്‍ തിളങ്ങുക മാത്രമല്ല, ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തനിക്കു ബാധിച്ച രോഗത്തില്‍ നിരാശപ്പെടാതെ തക്കസമയത്ത് ഉചിതമായ ചികിത്സ തേടുകയും ഒപ്പം തനിക്ക് ലഭിച്ച നര്‍മ്മബോധത്തെ കൈവിടാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. ഇന്നസെന്റിന്റെ ഈയൊരു സമീപനം കാന്‍സര്‍രോഗികള്‍ക്കു മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളില്‍ പതറി മനസ്സുതളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും പ്രചോദനമാണ്.
കാൻസർ വാർഡിലും ചിരിക്കുന്ന ഇന്നസെന്റ്

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.
തയ്യാറാക്കിയത് :ശ്രീകാന്ത് കോട്ടക്കല്‍
തയ്യാറാക്കിയത് :ശ്രീകാന്ത് കോട്ടക്കല്‍
’’ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ - ഇന്നസെന്റ്
’’ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്.
ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.’’-ഡോ.വി.പി.ഗംഗാധരന്‍
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

ഒരു പ്രശ്നഘട്ടം വന്നാൽ അതിൽ നിന്ന് രക്ഷപെടാൻ അത് വരെ നിലകൊണ്ടതൊക്കെ മറന്നു ചാത്തൻസേവ മുതൽ മൂത്രസേവ വരെ പരീക്ഷിക്കുന്ന ആളുകളാണ് നാം ഓരോരുത്തരും. പ്രതീക്ഷ കൈവിട്ടിരിക്കുന്ന സമയത്ത് പ്രലോഭനങ്ങളുമായി വരുന്ന ഒറ്റമൂലിക്കാരെയും , ദൈവത്തിന്റെ അപ്പ്രേന്റിസുമാരെയും ഇന്നസെന്റ് ഒഴിവാക്കുന്ന രീതി വളരെ സരസമാണ്.ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഇന്നസെന്റിന്റെ ജീവിതവും ഈ പുസ്തകവും ഒരു വഴി വിളക്കായിരിക്കും.
''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.' - ഇന്നസെന്റ്
......................🔍STAY FOR UPDATES🔎......................
No comments:
Post a Comment