Friday, 28 October 2022
LearnON EDUCATIONAL APP
Saturday, 8 October 2022
ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും Maths Quiz in Malayalam Question and Answers
#mathsquiz #mathsquizmalayalam
ചോദ്യങ്ങൾ
1. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
2. ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.
ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.
മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?
3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?
20 x 36x 42x 84 x O= ?
4. മനസ്സിൽ ക്രിയ ചെയ്യാമോ?
100 ന്റെ പകുതിയിൽ നിന്നും 10 കുറച്ച് 20കൂട്ടിയാൽ എത്ര?
5. 0, I, 2 എന്നീ സംഖ്യകൾ ആവർത്തിക്കാതെ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയേത്?
6. സങ്കലനത്തിന്റെ അനന്യദം ഏത്?
7. ഗുണനത്തിന്റെ അനന്യദം ഏത്?
8. ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?
220 x 1x 1xl = ?
9. ഒരു റിബ്ബൺ 20 പ്രാവശ്യം മുറിച്ചാൽ എത്ര കഷണങ്ങൾ ഉണ്ടാകും?
10. രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്.
പിന്നിൽ നിന്നും അഞ്ചാമതും.
എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
11. പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?
12. നമ്മൾ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ അറിയപ്പെടുന്നത് ഇൻഡോ-അറബിക്ക് അക്കങ്ങൾ എന്നാണ്.
ഇവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?
13. റോമൻ അക്കത്തിൽ 20 എങ്ങനെ എഴുതും?
14 . ഒരു അച്ഛനെറയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 49. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും?
15. ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.
എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും?
16. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?
17. ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്.
എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര?
18. 1 മുതൽ 1000 വരെയുള്ള സംഖ്യകളിൽ ഏറ്റവും വലിയ ഒറ്റസംഖ്യ?
19 . ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ?
20. ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ ?

ഉത്തരങ്ങൾ
1. 1
2. ഒരു ദിവസം.
3. 0
4. 60.
5. 210
6. O
7. 1
8. 220
9. 21
10. 14
11. ഇന്ത്യക്കാർ
12. ഇന്ത്യക്കാർ
13. xx
14. 69
15. 200 രൂപ
16. രാമാനുജൻ
17. ഒരു കിലോഗ്രാം
18. 999
19. O
20. 1
ADS
NEVER MISS IT...
-
LSS EXAM 2020 - MODEL QUESTION PAPERS LSS MALAYALAM LSS MATHEMATICS LSS ENGLISH LSS G K LSS EVS ANSWER KEY OF LSS QUESTION PAPERS USS QU...
-
LSS-USS ഫലം പ്രസിദ്ധീകരിച്ചു. LSS USS 2020-21 INDIVIDUAL RESULTS റിസൾട്ട് പരിശോധിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.pareeksh...
-
പഠന മികവ് രേഖകൾ Activity Card SSK സംസ്ഥാനത്തെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ താഴത്തെ ലിങ്കിലൂടെ ...
Featured Post
STANDARD 8
പെരുന്തച്ചൻ | PERUNTHACHAN | CLASS 8 | മലയാളം BASHEER ENNA BALLYA ONN | ബഷീർ എന്ന ബല്ല്യ ഒന്ന് | CLASS 8 | മലയാളം കവിതകൾ ...
